Himachal Flash Flood: ഹിമാചല്‍ മേഘവിസ്‌ഫോടനം; രണ്ട് മരണം, 20 പേര്‍ ഒഴുകിപോയതായി സംശയം

Himachal Flash Flood Updates: സംസ്ഥാന ദുരന്ത നിവാരണ സേന, റവന്യു വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. 20 ഓളം തൊഴിലാളികള്‍ ഒഴുക്കില്‍പ്പെട്ടതായി ധര്‍മശാല എംഎല്‍എ സുധീര്‍ ശര്‍മ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തു.

Himachal Flash Flood: ഹിമാചല്‍ മേഘവിസ്‌ഫോടനം; രണ്ട് മരണം, 20 പേര്‍ ഒഴുകിപോയതായി സംശയം

കുളുവില്‍ നിന്നുള്ള ദൃശ്യം

Published: 

26 Jun 2025 | 07:03 AM

ഷിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് മരണം. ഇരുപതോളം ആളുകള്‍ ഒഴുകിപോയതായി വിവരം. കാംഗ്ര ജില്ലയിലെ മനുനി ഖാഡില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഖനിയാര മനുനി ഖാഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ദിര പ്രിയദര്‍ശിനി ജലവൈദ്യുതി പദ്ധതിയുടെ തൊഴിലാളികള്‍ ഒഴുക്കില്‍പ്പെട്ടാതായാണ് വിവരം. തൊഴിലിടത്തിന് തൊട്ടടുത്തുള്ള താത്കാലിക ഷെല്‍ട്ടറില്‍ വിശ്രമിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്.

സംസ്ഥാന ദുരന്ത നിവാരണ സേന, റവന്യു വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. 20 ഓളം തൊഴിലാളികള്‍ ഒഴുക്കില്‍പ്പെട്ടതായി ധര്‍മശാല എംഎല്‍എ സുധീര്‍ ശര്‍മ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തു.

കാലാവസ്ഥ മോശമായതിനാല്‍ തന്നെ കാണാതായവരെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ലെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. നിരവധി വീടുകള്‍, സ്‌കൂളുകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയെല്ലാം തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

കുളു ജില്ലയിലെ ഗഡ്‌സ മേഖലയിലെ സൈഞ്ചില്‍, ശിലാഗറിലെ ജീവ നല്ല, റെഹ്ല ബിബാല്‍ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേതുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനായി എത്തിയ മൂന്നുപേരെ കാണാതായി.

Also Read: Property Dispute: സ്വത്തിന് വേണ്ടി മക്കളുടെ തർക്കം, നാല് കോടി രൂപയുടെ സ്വത്ത് രേഖകൾ ക്ഷേത്രത്തിൽ ഉപേക്ഷിച്ച് മുൻ സൈനികൻ

മണാലി, ബഞ്ചാര്‍, എന്നിവിടങ്ങളിലും മിന്നല്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മണാലി-ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകര്‍ന്നു. ഹോര്‍ണഗഡ് മേഖലയിലെ പാലം ഒലിച്ചുപോയി.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്