Operation Sindoor: 25 മിനിറ്റില്‍ 70 ഭീകരരെ വധിച്ച് ഇന്ത്യ; മസൂദ് അസറിന്റെ അടിവേരുള്‍പ്പെടെ തകര്‍ന്നതായി റിപ്പോര്‍ട്ട്‌

Operation Sindoor Updates: ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മസൂദ് അസ്ഹറിന്റെ സഹോദരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

Operation Sindoor: 25 മിനിറ്റില്‍ 70 ഭീകരരെ വധിച്ച് ഇന്ത്യ; മസൂദ് അസറിന്റെ അടിവേരുള്‍പ്പെടെ തകര്‍ന്നതായി റിപ്പോര്‍ട്ട്‌

ഓപ്പറേഷന്‍ സിന്ദൂര്‍

Published: 

07 May 2025 15:06 PM

ന്യൂഡല്‍ഹി: പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് വെറും 25 മിനിറ്റ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചത് ഒമ്പത് ഭീകരകേന്ദ്രങ്ങള്‍. 70 പേരെയാണ് സൈന്യം വധിച്ചത്. 24 മിസൈലുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഇതിനായി തൊടുക്കേണ്ടി വന്നത്.

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മസൂദ് അസ്ഹറിന്റെ സഹോദരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

മസൂദിന്റെ ഭാര്യാ സഹോദരനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മൗലാന മസൂദ് അസ്ഹര്‍. എന്നാല്‍ ഇന്ത്യ 70 പേര്‍ കൊല്ലപ്പെട്ടെന്ന് പറയുമ്പോള്‍ 32 പേരുടെ മരണം മാത്രമാണ് പാകിസ്ഥാന്‍ സ്ഥിരീകരിക്കുന്നത്.

ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ മെയ് 7ന് പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെയാണ് പാകിസ്ഥാന് നേരെ പ്രത്യാക്രമണം നടത്തിയത്.

മുസാഫറാബാദ്, കോട്ലി, ബഹാവല്‍പൂര്‍, റാവലകോട്ട്, ചക്സ്വാരി, ഭീംബര്‍, നീലം വാലി, ഝലം, ചക്വാള്‍ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. വര്‍ഷങ്ങളായി ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്ന ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ ഇ മുഹമ്മദ് എന്നിവയുടെ കേന്ദ്രങ്ങള്‍ ഈ സ്ഥലങ്ങളിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Also Read: Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; വ്യോ​മ ​ഗതാ​ഗതം താറുമാറിൽ, ഉത്തരേന്ത്യയിൽ അടച്ചത് 9 വിമാനത്താവളങ്ങൾ

ആക്രമണം നടന്ന ഒമ്പത് സ്ഥലങ്ങളില്‍ അഞ്ചെണ്ണം പാക് അധീന കശ്മീരിലും നാലെണ്ണം പാകിസ്ഥാനിലുമായിരുന്നു. ബഹവല്‍പൂര്‍, ജെയ്ഷെ മുഹമ്മദിന്റെ ഇടമെന്ന് അറിയപ്പെടുന്ന സ്ഥലമാണ്. മുസാഫറാബാദും ഭീംബറും കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനുള്ള പോയിന്റുകളാണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ മുമ്പ് തിരിച്ചറിഞ്ഞിരുന്നു.

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും