Budget 2026 LIVE : ചരിത്രം കുറിച്ച് നിർമല സീതാരാമൻ; ബജറ്റ് അവതരണം ആരംഭിച്ചു, തത്സമയം

Union Budget Session 2026 Parliament LIVE: വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട റെയില്‍ കണക്ടിവിറ്റി മുതൽ  21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും അടക്കം നിരവധി ആവശ്യങ്ങൾളാണ് കേരളം കേന്ദ്രത്തിന് മുൻപിൽ വെച്ചിരിക്കുന്നത്.

Budget 2026 LIVE : ചരിത്രം കുറിച്ച് നിർമല സീതാരാമൻ; ബജറ്റ് അവതരണം ആരംഭിച്ചു, തത്സമയം

Union Budget 2026 Live Updates In Malayalam Full

Edited By: 

Jenish Thomas | Updated On: 01 Feb 2026 | 11:19 AM

LIVE NEWS & UPDATES

  • 01 Feb 2026 11:19 AM (IST)

    Union Budget 2026: കണ്ടെയിനർ നിർമ്മാണത്തിന്

    കണ്ടെയിനർ നിർമ്മാണത്തിന് 10000 കോടി അനുവദിച്ചു

  • 01 Feb 2026 11:18 AM (IST)

    Union Budget Announcements 2026: കേരളത്തിന് ആദ്യ പ്രഖ്യാപനം

    കേരളത്തിന് ആദ്യ പ്രഖ്യാപനം, പുതിയ ധാതു ഇടനാഴി കേരളത്തെ ചേർത്ത്

  • 01 Feb 2026 11:16 AM (IST)

    Union Budget 2026 Updates Malayalam : ബജറ്റിന് മൂന്ന് നയങ്ങൾ

    ബജറ്റിന് മൂന്ന് നയങ്ങൾ സാമ്പത്തിക വളർച്ചക്കൂന്നൽ നൽകി

  • 01 Feb 2026 11:08 AM (IST)

    രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച

    രാജ്യത്തിന് 7 ശതമാനം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെന്ന് ബജറ്റിൽ

  • 01 Feb 2026 11:06 AM (IST)

    Budget Live Video Malayalam : ബജറ്റ് തത്സമയം കാണാം

  • 01 Feb 2026 11:03 AM (IST)

    ബജറ്റ് അവതരണം തുടങ്ങി

    നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങി

  • 01 Feb 2026 11:01 AM (IST)

    ധനമന്ത്രി ലോക്സഭയിൽ

    ബജറ്റ് അവതരണത്തിനായി ധനമന്ത്രി ലോക്സഭയിൽ എത്തി

  • 01 Feb 2026 10:56 AM (IST)

    Central Budget Presentation Malayalam: ഇനി മിനുട്ടുകൾ മാത്രം

    ധനമന്ത്രി പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കാൻ ഇനി മിനുട്ടുകൾ മാത്രം ബാക്കി.

  • 01 Feb 2026 10:53 AM (IST)

    Union Budget 2026 Updates : ബജറ്റ് അവതരണത്തിന് മുമ്പ് രാഷ്ട്രപതിയെ കാണാൻ നിർമല സീതാരാമൻ എത്തിയപ്പോൾ

    ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാൻ നിർമല സീതാരാമൻ എത്തിയപ്പോൾ

  • 01 Feb 2026 10:49 AM (IST)

    ബജറ്റിന് മുൻപ് ജിഎസ്ടി ഉയർന്നു

    ബജറ്റിന് മുൻപ് രാജ്യത്തെ ജിഎസ്ടി വരുമാനം ഉയർന്നു

  • 01 Feb 2026 10:42 AM (IST)

    Union Budget 2026 Malayalam: ബജറ്റ് ഉടൻ

    മൂന്നാം മോദി സർക്കാരിൻ്റെ സമ്പൂർണ ബജറ്റ് ഉടൻ പാർലമെൻ്റിൽ അവതരിപ്പിക്കും

  • 01 Feb 2026 10:37 AM (IST)

    PM Modi: പ്രധാനമന്ത്രി എത്തി

    പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെൻ്റിൽ എത്തി.

  • 01 Feb 2026 10:26 AM (IST)

    തമിഴ്‌നാടിന് ആദരം

    ധനമന്ത്രി നിര്‍മല സീതാരാമന്റെ ഈ വര്‍ഷത്തെ ബജറ്റ് അവതര സാരി തമിഴ്‌നാടിനോടുള്ള ആദരമാണ്. ആ സാരിയില്‍ Read More

  • 01 Feb 2026 09:48 AM (IST)

    Nirmala Sitaraman Budget : ബജറ്റ് അവതരണത്തിന് മുമ്പ് നിർമല സീതാരാമൻ കർ

    ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ എത്തിയപ്പോൾ

  • 01 Feb 2026 09:41 AM (IST)

    Halwa Ceremony: എന്താണ് ഹല്‍വ ചടങ്ങ്?

    ബജറ്റ് രേഖകളുടെ അച്ചടി ആരംഭിക്കുന്നതിന് മുമ്പ് മധുരം പങ്കുവെക്കുന്നതാണ് ഹല്‍വ ചടങ്ങ്. ധനമന്ത്രി മന്ത്രാലയത്തിലെ ജീവനക്കാര്‍ ഹല്‍വ വിതരണം ചെയ്യും. ശുഭകാര്യങ്ങള്‍ക്ക് മുമ്പ് മധുരം നല്‍കുക എന്നതാണ് വിശ്വാസം…Read More

  • 01 Feb 2026 09:28 AM (IST)

    Nirmala Sitaraman Budget Saraee : ബജറ്റോളം കഥയുണ്ട് നിർമല സീതാരാമൻ്റെ ബജറ്റ് ദിനത്തിലെ സാരികൾക്ക്

    തൻ്റെ ഒമ്പതാം ബജറ്റ് അവതരിപ്പിച്ച് ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാൻ. തൻ്റെ ബജറ്റിനോളം പ്രിയമാണ് ജനങ്ങൾക്ക് ധനമന്ത്രിയുടെ അന്നേദിവസത്തെ സാരിക്ക്. ഒരോ സാരിക്കും അതാത് ബജറ്റുമായി ബന്ധമുണ്ട്. Read More

  • 01 Feb 2026 09:26 AM (IST)

    Nirmala Sitaraman Budget : ബാഹി ഖത്തയുമായി ധനമന്ത്രി പാർലമെൻ്റിൽ

    ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി നിർമല സീതാരാമൻ ഉദ്യോഗസ്ഥരുമായി പാർലമെൻ്റിലേക്കെത്തി. വൈലറ്റ് നിറത്തിലുള്ള സാരി ധരിച്ചാണ് ധനമന്ത്രി എത്തിയത്.

  • 01 Feb 2026 09:11 AM (IST)

    പൊതുകടം കുറയ്ക്കും

    കേന്ദ്ര ബജറ്റില്‍ രാജ്യത്തിന്റെ പൊതുകടം കുറയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചന. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ പൊതുകടത്തിന്റെ അനുപാതം 50 ശതമാനമായി കുറയ്ക്കാനാണ് ആലോചന.

  • 01 Feb 2026 08:46 AM (IST)

    കേന്ദ്ര മന്ത്രിസഭാ യോഗം

    ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി, ബജറ്റ് അംഗീകാരം നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് രാവിലെ 10.15ന് ചേരും.

  • 01 Feb 2026 08:20 AM (IST)

    ബജറ്റിന് മുമ്പൊരു വിലക്കയറ്റം, വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി

    ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. Read More:

  • 01 Feb 2026 08:19 AM (IST)

    വയോജനങ്ങളെ പരിഗണിക്കുമോ?

    2020ല്‍ കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ വയോജനങ്ങളുടെ ട്രെയിന്‍ ടിക്കറ്റ് കണ്‍സെഷന്‍ വീണ്ടും കൊണ്ടുവരാനാണ് സാധ്യത. അങ്ങനെ ഉണ്ടായാല്‍ ഇനി മുതല്‍…Read More

  • 01 Feb 2026 08:00 AM (IST)

    ഒടുവിലെ കേന്ദ്ര ബജറ്റിൽ ഞെട്ടിച്ച പ്രഖ്യാപനം 

    ഏറ്റവും ഒടുവിലെ കേന്ദ്ര ബജറ്റിൽ ഞെട്ടിച്ച പ്രഖ്യാപനം നികുതി സ്ലാബുകളിലെ മാറ്റമായിരുന്നു.

  • 01 Feb 2026 07:53 AM (IST)

    എന്തുകൊണ്ട് ഞായറാഴ്ച?

    ഇതാദ്യമായാണ് ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തിന് ഏറെ പ്രത്യേകതകളുണ്ട്. 2017 മുതല്‍ ബജറ്റ് പ്രഖ്യാപനം ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയതാണ് ഞായറാഴ്ച ബജറ്റ് അവതരണം വരാന്‍ കാരണം.

  • 01 Feb 2026 07:25 AM (IST)

    Kerala AIIMS: കേരളത്തിന് എയിംസ്?

    ഇത്തവണത്തെ ബജറ്റിൽ എങ്കിലും കേരളത്തിന് എയിംസ് അനുവദിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.

  • 01 Feb 2026 07:22 AM (IST)

    കേരളത്തിന്റെ കത്ത്

    കേന്ദ്ര ബജറ്റില്‍ പരിഗണിക്കാനായി സംസ്ഥാനം 29 ആവശ്യങ്ങടങ്ങി. കത്ത് ധനമന്ത്രി നിര്‍മല സീതാരാമന് അയച്ചിരുന്നു. പ്രതിരോധ ഗവേഷണ വികസന ഇടനാഴി, റെയര്‍ എര്‍ത്ത് ഇടനാഴി, മനുഷ്യ-മൃഗ സംഘര്‍ഷം കുറയ്ക്കാനും കൃഷി നാശം തടയാനും ആയിരം കോടി രൂപയുടെ സഹായം എന്നിവയാണ് പ്രധാന ആവശ്യം.

     

  • 01 Feb 2026 07:07 AM (IST)

    Income Tax Slabs Budget 2026: നികുതിയിൽ എന്ത് മാറ്റം?

    നികുതി ഘടനയിൽ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നാണ് ബജറ്റ് പ്രഖ്യാപനത്തിൽ ജീവനക്കാർ അടക്കമുള്ള നികുതി ദായകർ കാത്തിരിക്കുന്നത്.

  • 01 Feb 2026 06:55 AM (IST)

    പെന്‍ഷന്‍ കൂടുമോ?

    ഇപിഎസ് പെന്‍ഷന്‍ 1,000 ത്തില്‍ നിന്ന് ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്ര ബജറ്റില്‍ അംഗീകാരിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ പെന്‍ഷന്‍…Read More

  • 01 Feb 2026 06:37 AM (IST)

    പ്രതീക്ഷയോടെ ഇവര്‍

    കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കായി ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

  • 01 Feb 2026 06:22 AM (IST)

    Budget 2026 8th Pay Commission: ജീവനക്കാരുടെ ശമ്പളം കൂടുമോ?

    കേന്ദ്ര ജീവനക്കാർ പെൻഷൻകാർ എന്നിവരുടെ ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗമായി എട്ടാം ശമ്പള കമ്മീഷൻ്റെ പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ…ALSO READ

  • 01 Feb 2026 06:19 AM (IST)

    ഒന്‍പതാം ബജറ്റ്

    ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ഒന്‍പതാമത് ബജറ്റ് എന്നൊരു പ്രത്യേകത കൂടി ഇന്നത്തേതിനുണ്ട്.

  • 01 Feb 2026 06:08 AM (IST)

    Union Budget 2026 Time: കേന്ദ്ര ബജറ്റ് അവതരണം എപ്പോൾ ?

    കേന്ദ്ര സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനം ഇന്ന് ( ഞായറാഴ്ച ) രാവിലെ 11-ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നിർവ്വഹിക്കും. ചില അപൂർവ്വതകളുമുണ്ട് ഇത്തവണ….  ALSO READ

ഞായാറാഴ്ചകളിൽ ബജറ്റ് പ്രഖ്യാപനങ്ങൾ സാധാരണയുണ്ടാവാത്തതാണെങ്കിലും ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ അതിലും മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. അതുകൊണ്ട് തന്നെ സർപ്രൈസ് പ്രഖ്യാപനങ്ങൾ പോലും സംസ്ഥാനങ്ങളുടെ പ്രതീക്ഷയിലുണ്ട്. മൊറാർജി ദേശായിയുടെ 10 ബജറ്റ് എന്ന റെക്കോർഡിലേക്ക് അടുക്കുകയാണ്  തൻ്റെ ഒൻപതാം ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി.  രാജ്യം ഉറ്റുനോക്കുന്ന ബജറ്റിന് മുൻപ് ഇന്ത്യക്ക് 6.8 ശതമാനം മുതൽ 7.2 ശതമാനം വരെ സാമ്പത്തിക വളർച്ച പ്രവചിക്കുന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29-ന് ധനമന്ത്രി പാർലമെൻ്റിൽ സമർപ്പിച്ചിരുന്നു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ തുടങ്ങി, ഓട്ടോമൊബൈൽ, പ്രതിരോധം, ഇലക്ട്രോണിക്സ്, അടിസ്ഥാന സൗകര്യ വികസനം, റെയിൽവേ, പുനരുപയോഗ ഊർജ്ജം, നഗരവികസനം തുടങ്ങിയ മേഖലകളിലെല്ലാം പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന ബജറ്റിൽ നികുതി ആനുകൂല്യങ്ങൾ, വിലക്കയറ്റ നിയന്ത്രണം, പെൻഷൻ പദ്ധതി, ഇപിഎഫ്ഒ തുടങ്ങിയവയും കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള വിഷയങ്ങളാണ്.  വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായ റെയില്‍ കണക്ടിവിറ്റി മുതൽ  21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും അടക്കം നിരവധി ആവശ്യങ്ങൾ കേരളവും കേന്ദ്രത്തിന് മുൻപിൽ വെച്ചിട്ടുണ്ട്. കേന്ദ്രബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾക്കായി സംസ്ഥാനങ്ങളും കാത്തിരിക്കുകയാണ്.

 

 

 

 

ധനമന്ത്രി നിർമല സീതാരാമന്റെ ശമ്പളം എത്ര?
ചൈനീസ് ചക്രവർത്തിയുടെ കപ്പിലെ അത്ഭുതച്ചായക്കഥ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി