Viral Video: മൂര്‍ഖന്മാരുമായി നൃത്തം ചെയ്യുന്ന ഭക്തര്‍; വൈറലായി നാഗപഞ്ചമി മേള ദൃശ്യങ്ങള്‍
Nag Panchami 2025 Videos: സിംഹിയ ബസാറിലെ മാ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടെയാണ് മേള ആരംഭിക്കുന്നത്. സിംഹിയ ഘട്ടിലേക്ക് കൂട്ടത്തോടെ ഇവര്‍ നീങ്ങും. നിര്‍ഭയത്തിന്റെയും വിശ്വാസത്തിന്റെയും പരീക്ഷണം എന്ന നിലയ്ക്കാണ് ഭക്തര്‍ കയ്യില്‍ പാമ്പുകളെ പിടിക്കുന്നത്.

നാഗ പഞ്ചമിമേളയുടെ ദൃശ്യങ്ങള്‍
ബീഹാറിലെ സിംഹിയ ഘട്ടില്‍ നടന്ന നാഗപഞ്ചമി മേളയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാമ്പുകളെ കയ്യിലേന്തി ഭക്തര്‍ നാമം ജപിച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതാണ് രീതി.
സിംഹിയ ബസാറിലെ മാ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടെയാണ് മേള ആരംഭിക്കുന്നത്. സിംഹിയ ഘട്ടിലേക്ക് കൂട്ടത്തോടെ ഇവര്‍ നീങ്ങും. നിര്‍ഭയത്തിന്റെയും വിശ്വാസത്തിന്റെയും പരീക്ഷണം എന്ന നിലയ്ക്കാണ് ഭക്തര്‍ കയ്യില്‍ പാമ്പുകളെ പിടിക്കുന്നത്.
നാഗ പഞ്ചമിമേളയുടെ ദൃശ്യങ്ങള്‍
#बिहार #समस्तीपुर : विभूतिपुर प्रखंड के सिंधिया घाट मे नागपंचमी के मौके पर सांपों के अनोखे मेले का आयोजन किया गया।
रिपोर्ट-कृष्ण कुमार pic.twitter.com/TGjZQpKaKT
— आकाशवाणी समाचार, पटना (@airnews_patna) July 15, 2025
ശേഷം പാമ്പുകളുമായി നദിയില്‍ ഇറങ്ങി ദേവിയുടെ നാമം ജപിക്കും. കുളിക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം പാമ്പുകളെ കാട്ടിലേക്ക് തിരികെ വിടുന്നതാണ് രീതി. നൂറിലധികം വര്‍ഷങ്ങളായി ആചരിച്ച് പോരുന്ന വിശ്വാസം കൂടിയാണിതെന്നാണ് പറയപ്പെടുന്നത്.
Also Read: Viral News: കുട്ടികളുടെ രോഗം മാറ്റാന്‍ മുട്ടപ്രയോഗം, തട്ടിപ്പിനിരയായത് നിരവധി പേര്‍
വിശഹാരി മാതാവ് ഭക്തിയോടെ വരുന്നവരുടെ പ്രത്യേകിച്ച് കുട്ടികളില്ലാത്ത സ്ത്രികളുടെ സന്താനലബ്ധിയ്ക്കായുള്ള പ്രാര്‍ത്ഥന നിറവേറ്റുമെന്നാണ് വിശ്വാസം. മേളയുടെ ഭാഗമാകാന്‍ വേണ്ടി ഖഗരിയ, സഹര്‍സ, ബെഗുസാരായ്, മുസാഫര്‍പൂര്‍ തുടങ്ങിയ സമീപ ജില്ലകളില്‍ നിന്നും ഭക്തര്‍ ഇവിടേക്ക് എത്താറുണ്ട്.