West Bengal Election 2026: ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചു; ബംഗാളിലെ ഫാള്‍ട്ടയില്‍ മെയ് 21ന് റീപോളിങ്

Bengal Falta Repoll on May 21 After Claims of Electoral Irregularities: മണ്ഡലത്തിലെ 285 പോളിങ് സ്‌റ്റേഷനുകളിലും മെയ് 21ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും പുതിയ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ് സമയം നിശ്ചയിച്ചിരിക്കുന്നതാണ്. വോട്ടെണ്ണല്‍ മെയ് 24നും നടക്കുന്നതാണ്.

West Bengal Election 2026: ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചു; ബംഗാളിലെ ഫാള്‍ട്ടയില്‍ മെയ് 21ന് റീപോളിങ്

പ്രതീകാത്മക ചിത്രം

Published: 

03 May 2026 | 06:15 AM

ബംഗാള്‍: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപണം. ഇതേതുടര്‍ന്ന് ബംഗാളിലെ ഫാള്‍ട്ട നിയമസഭ മണ്ഡലത്തില്‍ റീ പോളിങ് നടത്തും. മെയ് 21ന് റീ പോളിങ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കലും നടന്നുവെന്നാണ് ആരോപണം.

മണ്ഡലത്തിലെ 285 പോളിങ് സ്‌റ്റേഷനുകളിലും മെയ് 21ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും പുതിയ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ് സമയം നിശ്ചയിച്ചിരിക്കുന്നതാണ്. വോട്ടെണ്ണല്‍ മെയ് 24നും നടക്കുന്നതാണ്.

ഏപ്രില്‍ 29നായിരുന്നു പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടം ഏപ്രില്‍ 23നും നടന്നു. നിലവില്‍ പ്രശ്‌നങ്ങളില്ലാത്ത മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും.

പശ്ചിമ ബംഗാളിലെ 144-ഫാള്‍ട്ട നിയമസഭ മണ്ഡലത്തിലെ നിരവധി പോളിങ് സ്‌റ്റേഷനുകളില്‍ നടന്ന ഗുരുതരമായ തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളും ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചതും കണക്കിലെടുത്ത്, സഹായ പോളിങ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ 285 പോളിങ് സ്‌റ്റേഷനുകളിലും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് പോള്‍ ബോഡി ഉത്തരവില്‍ പറയുന്നു.

റീ പോളിങ് പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ ബിജെപിക്ക് ഒരിക്കലും സീറ്റ് നേടാനാകില്ലെന്ന് ഫാള്‍ട്ട ഉള്‍പ്പെടുന്ന ഡയമണ്ട് ഹാര്‍ബര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി പറഞ്ഞു.

ഫാള്‍ട്ടയില്‍ ഇവിഎം തട്ടിപ്പ് നടന്നു

ഫാള്‍ട്ട നിയമസഭ മണ്ഡലത്തില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നതായി ഭാരതീയ ജനതാ പാര്‍ട്ടി ആരോപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29നായിരുന്നു. ഈ സമയത്ത് സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബര്‍ പ്രദേശത്തെ ഫാള്‍ട്ടയിലെ നിരവധി പോളിങ് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ ബട്ടണ്‍ ടേപ്പ് ചെയ്തിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം.

എന്നാല്‍ സംസ്ഥാനത്ത് തോല്‍ക്കുമെന്ന് ഉറപ്പാക്കിയ ബിജെപി പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും എതിരെ കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

Also Read: West Bengal Election 2026: വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള പരാതി; പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ഇന്ന് റീപോളിങ്

ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മെയ് ഒന്നിന് രണ്ടിടങ്ങളിലും റീ പോളിങ് നടന്നു. ഇതോടെ പോളിങ് ശതമാനം 90 കടന്നു. നിലവില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. ഫാള്‍ട്ടയില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ബിജെപി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടി തുറന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങള്‍ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ബിജെപി തള്ളി.

English Summary

Repolling has been scheduled in Falta, West Bengal, on May 21 during the 2026 elections following allegations of disruptions and irregularities in the voting process, raising concerns about the integrity of democratic procedures.

Loading...
Unable to load recommendations.
Follow Us
Related Stories
തീരുമാനങ്ങൾ ഏകകണ്ഠമായി മാത്രം, നിർണായക യോഗം ചേർന്ന് ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരും
കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സുവരെ കാത്തിരിക്കാൻ പറഞ്ഞു; പോലീസുകാരനെ മകൻ വെടിവെച്ചു കൊന്നു
Chennai Metro: ചെന്നൈ മെട്രോ യാത്രക്കാർക്ക് പുതിയ പാത; പൂനമല്ലി–വടപളനി ഉദ്ഘാടനം ഒക്ടോബർ 11ന്
‘ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് എസ്. ജയശങ്കറിൻ്റെ മറുപടി
Sikkim Landslide: കനത്ത മഴക്കൊപ്പം ഉരുൾപൊട്ടലും, സിക്കിമിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി
അച്ഛന് പല സ്ത്രീകളുമായി ബന്ധം, കോടികളുടെ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്ന് മകൻ ചെയ്ത ക്രൂരത; കാൺപൂരിലെ കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം