Aluva Child Murder: പ്രതി പീഡോഫിലിക്; നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയെയും പ്രതിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
Aluva Child Murder Case Updates: പ്രതിയുടെ സ്വഭാവ വൈകൃതം തെളിയിക്കുന്ന വിവരങ്ങള്‍ പോലീസിന് ഇയാളുടെ ഫോണില്‍ നിന്നും ലഭിച്ചുവെന്നാണ് വിവരം. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയെയും പീഡിപ്പിച്ചയാളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. താനാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് അമ്മ സമ്മതിച്ചെങ്കിലും കൊലപാതകത്തിന്റെ കാരണം ഇവര്‍ വ്യക്തമാക്കിയിട്ടില്ല.

പ്രതീകാത്മക ചിത്രം
കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി കൊച്ചുകുട്ടികളോട് ലൈംഗികാസക്തി (പീഡോഫിലിക്) പ്രകടിപ്പിക്കുന്നയാളാണെന്ന് അന്വേഷണ സംഘത്തിന് വിവരം. കൊല്ലപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പും ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. ഇയാള്‍ മറ്റ് കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.
പ്രതിയുടെ സ്വഭാവ വൈകൃതം തെളിയിക്കുന്ന വിവരങ്ങള്‍ പോലീസിന് ഇയാളുടെ ഫോണില്‍ നിന്നും ലഭിച്ചുവെന്നാണ് വിവരം. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയെയും പീഡിപ്പിച്ചയാളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. താനാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് അമ്മ സമ്മതിച്ചെങ്കിലും കൊലപാതകത്തിന്റെ കാരണം ഇവര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതി കുട്ടിയെ ഒരു വര്‍ഷത്തിലേറെയായി പീഡിപ്പിക്കുന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അമ്മ ആവര്‍ത്തിക്കുന്നത്. പ്രതി കുട്ടിയോട് പെരുമാറിയ രീതിയെ കുറിച്ച് അറസ്റ്റിലായ ദിവസം തന്നെ അമ്മ പോലീസിന് സൂചനകള്‍ നല്‍കിയിരുന്നു. അവരുടെ മൊഴികളുടെ അടിസ്ഥാനത്തിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് നിഗമനം. മൂന്ന് വയസ് മുതല്‍ പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയിട്ടുണ്ട്. അക്കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.