Aryadan Mammu: ആ തണലും മാഞ്ഞെന്ന് ആര്യാടന്‍ ഷൗക്കത്ത്; ‘പ്രിയപ്പെട്ട ബാപ്പു’വിന്റെ വിയോഗത്തിന്റെ വേദനയില്‍ നിയുക്ത എംഎല്‍എ
Aryadan Mammu passes away: ബാപ്പു പോയെന്ന് ഷൗക്കത്ത് ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തിന്റെ തണലായിരുന്നു അദ്ദേഹമെന്നും, ആ തണല്‍ മാഞ്ഞെന്നും ഷൗക്കത്ത് കുറിച്ചു. നിലമ്പൂരിലെ യുഡിഎഫിന്റെ വിജയത്തിന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചയാളാണ് ബാപ്പുവെന്നും ഷൗക്കത്ത്

ആര്യാടൻ മമ്മു
നിലമ്പൂര്‍: മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഇളയ സഹോദരന്‍ ആര്യാടന്‍ മമ്മു (73) നിര്യാതനായി. ഏറെ നാളായി രോഗബാധിതനായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. ആര്യാടന്‍ മമ്മുവിന്റെ വിയോഗത്തെ തുടര്‍ന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ വിജയാഘോഷം നിര്‍ത്തിവച്ചു. രാത്രി 9.30ന് മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.
സൈനബയാണ് ഭാര്യ. രേഷ്മ, ജിഷ്മ, റിസ്വാന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: മുജീബ് അത്തിമണ്ണില്‍, സമീര്‍, ആയിഷ ലുബിന. ആര്യാടന്‍ മമ്മുവിന്റെ വിയോഗത്തെക്കുറിച്ച് ഷൗക്കത്താണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.
Read Also: Nilambur By-election Result 2025: നിലമ്പൂരിൽ ലീഗ് മതവികാരം ഇളക്കിവിട്ടാണ് വിജയിച്ചത് – വെള്ളാപ്പള്ളി
പ്രിയപ്പെട്ട ബാപ്പു പോയെന്ന് ഷൗക്കത്ത് ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തിന്റെ തണലായിരുന്നു അദ്ദേഹമെന്നും, ആ തണല്‍ മാഞ്ഞെന്നും ഷൗക്കത്ത് കുറിച്ചു. നിലമ്പൂരിലെ യുഡിഎഫിന്റെ വിജയത്തിന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചയാളാണ് ബാപ്പുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.