AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nilambur By-election Result 2025: ഇടതുവോട്ടില്‍ കുറച്ച് അന്‍വര്‍ പിടിച്ചു, യുഡിഎഫിന് വര്‍ഗീയ ശക്തികളുടെ പിന്തുണ ലഭിച്ചു: എംവി ഗോവിന്ദന്‍

M V Govindan About Nilambur By-election Result 2025: 2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് യുഡിഎഫിന് നിലനിര്‍ത്താന്‍ സാധിച്ചില്ല. അവര്‍ക്ക് 1,420 വോട്ടുകള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറഞ്ഞു. രാഷ്ട്രീയ മത്സരത്തിലൂടെ ഇടതുമുന്നണി വിജയിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍.

Nilambur By-election Result 2025: ഇടതുവോട്ടില്‍ കുറച്ച് അന്‍വര്‍ പിടിച്ചു, യുഡിഎഫിന് വര്‍ഗീയ ശക്തികളുടെ പിന്തുണ ലഭിച്ചു: എംവി ഗോവിന്ദന്‍
എംവി ഗോവിന്ദന്‍, ആര്യാടന്‍ ഷൗക്കത്ത്‌ Image Credit source: Facebook
shiji-mk
Shiji M K | Updated On: 23 Jun 2025 15:20 PM

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിടേണ്ടി വന്ന പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകള്‍ അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് യുഡിഎഫിന് നിലനിര്‍ത്താന്‍ സാധിച്ചില്ല. അവര്‍ക്ക് 1,420 വോട്ടുകള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറഞ്ഞു. രാഷ്ട്രീയ മത്സരത്തിലൂടെ ഇടതുമുന്നണി വിജയിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍. പാര്‍ട്ടി വോട്ടിന് പുറമെയുള്ള വോട്ടുകള്‍ ലഭിക്കുമ്പോഴാണ് വിജയിക്കാറുള്ളതെന്നും സെക്രട്ടറി വ്യക്തമാക്കി.

എന്നാല്‍ യുഡിഎഫിന് വര്‍ഗീയ ശക്തികളുടെ വോട്ട് ലഭിച്ചുവെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു. ഇടതുപക്ഷം ജയിക്കാതിരിക്കാനായി ബിജെപി യുഡിഎഫിന് പോള്‍ ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ കുറിച്ചാണ് വിഡി സതീശന്‍ പറയുന്നത്. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ യുഡിഎഫ് ഉപയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ തീവ്രവാദ ശക്തികള്‍ ചേര്‍ന്ന് ഒരുമിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കിയാണ് നിലമ്പൂര്‍. എന്നാലിത് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വര്‍ഗീയ ശക്തികളെ മാറ്റി നിര്‍ത്തിയാണ് ഇത്രയധികം വോട്ടുകള്‍ നിലമ്പൂരില്‍ എല്‍ഡിഎഫ് നേടിയതെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു.

Also Read: Nilambur By-Election Result 2025: ‘എല്ലാവരും ഒറ്റക്കെട്ടായി നിന്നു, ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല’; അടൂർ പ്രകാശ്

ഇടതുപക്ഷത്തിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകളില്‍ കുറച്ച് അന്‍വര്‍ പിടിച്ചിട്ടുണ്ട്. എവിടെയെല്ലാമാണ് വോട്ട് ചോര്‍ന്നതെന്ന കാര്യം വിശദമായി പരിശോധിക്കും. ആര്‍എസ്എസ് ബന്ധവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ചലനം സൃഷ്ടിച്ചില്ലെന്നും എംവി ഗോവിന്ദന്‍ നിരീക്ഷിച്ചു.