Kerala Weather Update: മൂന്ന് ജില്ലകളില്‍ മാത്രം മഴ; കേരളത്തില്‍ ചൂട് ഉയരുന്നു, ഇന്നത്തെ കാലാവസ്ഥ റിപ്പോര്‍ട്ട്
November 12 Wednesday Kerala Rain Alert: തെക്കന്‍ തീരത്ത് ചക്രവാത ചുഴിയുടെ സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊന്നാകെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് നേരിയ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും, പിന്നീട് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുതുക്കി.
അതേസമയം, തെക്കന്‍ തീരത്ത് ചക്രവാത ചുഴിയുടെ സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊന്നാകെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെക്കന്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയത്ത് തന്നെ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലെന്ന കാര്യവും ഓര്‍മ്മിക്കുക.




Also Read: Kerala Rain Alert: ചക്രവാതച്ചുഴി, മഴ വീണ്ടും കനക്കുന്നു; ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
അതേസമയം, സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ അളവില്‍ വന്‍ കുറവാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്. മഴ തല്‍കാലത്തേക്ക് ഇടവേളയെടുത്തതോടെ പലയിടങ്ങളിലും ചൂട് ഉയര്‍ന്നു. മഴ മുന്നറിയിപ്പുകള്‍ ഉണ്ടാകാറുണ്ടെങ്കിലും പല ജില്ലകളിലും നിലവില്‍ മഴ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചൂട് വര്‍ധിക്കുന്നത് വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു.