MV Govindan: ‘സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാം’; തോൽവി അപ്രതീക്ഷിതമെന്ന് എംവി ഗോവിന്ദൻ
MV Govindan On CPM Lose in Kerala Assembly Election 2026 : മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ യോഗം ചേർന്ന് പരാജയത്തിൻ്റെ കാരണം വിലയിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Mv Govindan, Pinarayi Vijayan
തിരുവനന്തപുരം : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ (MV Govindan). തിരഞ്ഞെടുപ്പിൽ തോൽവി അപ്രതീക്ഷിതമാണെന്നും തെറ്റുകൾ എല്ലാം തിരുത്തി തിരിച്ചുവരുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു. പാർട്ടിയുടെ എല്ലാ ഘടകങ്ങളെയും കേട്ട് തുടർനടപടികൾ ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇന്ന് മെയ് ആറിന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിലാണ് എം വി ഗോവിന്ദൻ പാർട്ടി നേരിട്ട തോൽവിയിൽ പ്രതികരിച്ചത്. അതേസമയം വാർത്തസമ്മേളനം ചുരങ്ങിയ നേരം കൊണ്ട് അവസാനിപ്പിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ എം വി ഗോവിന്ദൻ വേഗം മടങ്ങുകയായിരുന്നു.
സഖാക്കൾക്ക് നിർഭയത്തോടെ അഭിപ്രായം പറയാം
തോൽവിയുടെ കാരണങ്ങൾ മനസ്സിലാക്കാൻ മെയ് ജുൺ മാസങ്ങളിലായി താഴെ തട്ടിൽ നിന്നും ഘടകങ്ങളുടെ യോഗം ചേരും. യോഗത്തിൽ സഖാക്കൾക്ക് നിർഭയത്തോടെയും സ്വാതന്ത്ര്യത്തോടെയും അഭിപ്രായങ്ങൾ പറയാൻ സഹചര്യങ്ങൾ ഒരുക്കുമെന്ന് എം വി ഗോവിന്ദൻ അറിയിച്ചു. എല്ലാ തട്ടിൽ നിന്നുമുള്ള പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ട് വിദശദമായ വിശകലനം നടത്തി തീരുമാനമെടുക്കുമെന്ന് ഗോവിന്ദൻ വ്യക്തമാക്കി.
ALSO READ : Congress Chief Minister: മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്; രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക്
വേഗം വാർത്തസമ്മേളനം അവസാനിപ്പിച്ച് പാർട്ടി സെക്രട്ടറി
എൽഡിഎഫിൻ്റെ വോട്ട് ശതമാനം ഇതിനും മുമ്പും കുറഞ്ഞിട്ടുണ്ട്. അത് ജനങ്ങൾക്ക് മനസ്സിലാകും വിധത്തിൽ തിരുത്തലുകൾ പാർട്ടി വരുത്തിട്ടുണ്ട്. അത് തന്നെ ഇനിയും ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. മുന്നണിയിലെ മറ്റ് പാർട്ടികളുമായി ചർച്ച ചെയ്യുമെന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം ചുരുങ്ങിയ നേരം കൊണ്ട് അവസാനിപ്പിച്ച വാർത്തസമ്മേളനത്തിന് ശേഷം മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകാതെ സിപിഎം സംസ്ഥാന സെക്രട്ടറി മടങ്ങുകയായിരുന്നു. ആരാകും ഇനി പ്രതിപക്ഷ നേതാവ് എന്നുള്ള ചോദ്യങ്ങളിൽ നിന്നും എം വി ഗോവിന്ദൻ ഒഴിഞ്ഞുമാറുകയായിരുന്നു. പാർട്ടി തലത്തിലുള്ള വിശദമായ വിശകലനത്തിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു ഗോവിന്ദൻ മറുപടി നൽകിയത്.
മെയ് നാല് ഫലം വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് പാർട്ടി സെക്രട്ടറി നേരിട്ട് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി ഇതുവരെ പാർട്ടി നേരിട്ട കനത്ത തോൽവി പ്രതികരിക്കാൻ തയ്യറായിട്ടില്ല. എല്ലാവരും വരും ദിവസങ്ങളിൽ പ്രതികരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് എം വി ഗോവിന്ദൻ വാർത്തസമ്മേളനം നടന്ന ഹാളിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്.
എംവി ഗോവിന്ദൻ്റെ വാർത്തസമ്മേളനം
English Summary
CPM State Secretary MV Govindan first response on Defeat in Kerala Assembly Election 2026. MV Govindan assures that there will be scrutiny in party from the ground level. Party workers raise their concern freely and without freedom.