AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala CM Race: മുഖ്യമന്ത്രിയെ കണ്ടെത്താന്‍ എഐസിസി; യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും

Kerala CM Discussion Congress MLAs Meeting: മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ത്രികോണപോരാട്ടം മുറുകുന്നതിനിടെ, യുഡിഎഫിലെ ഘടകക്ഷികളുമായി ചര്‍ച്ച നടത്താനൊരുങ്ങി എഐസിസി നിരീക്ഷകര്‍. മുഖ്യമന്ത്രി മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും, വിഡി സതീശനും. ഘടകക്ഷികളുടെ നിലപാടും നിര്‍ണായകമായേക്കും.

Kerala CM Race: മുഖ്യമന്ത്രിയെ കണ്ടെത്താന്‍ എഐസിസി; യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും
വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽImage Credit source: Facebook
Jayadevan AM
Jayadevan AM | Published: 07 May 2026 | 12:38 PM

തിരുവനന്തപുരം, 7-5-2026: മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ത്രികോണപോരാട്ടം മുറുകുന്നതിനിടെ, യുഡിഎഫിലെ ഘടകക്ഷികളുമായി ചര്‍ച്ച നടത്താനൊരുങ്ങി എഐസിസി നിരീക്ഷകര്‍. ഇന്ന് വൈകുന്നേരം നാലു മണിക്ക് ശേഷമാണ് ചര്‍ച്ച. ഇതിന്റെ ഭാഗമായി മുസ്ലീം ലീഗ് നേതാക്കള്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും, മുകുള്‍ വാസ്‌നിക്കും നിലവില്‍ തലസ്ഥാനത്തുണ്ട്. മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗവും ഇന്ന് നടക്കും. 47 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നാണ് കെസി വേണുഗോപാല്‍ പക്ഷത്തിന്റെ വാദം. 16 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗം പറയുന്നു. ഒമ്പത് എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് വിഡി സതീശന്‍ ക്യാമ്പ് ഉറപ്പിക്കുന്നു.

മുഖ്യമന്ത്രി മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് മൂന്നു നേതാക്കളും. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കും ഇല്ലെന്നാണ് സതീശന്റെ നിലപാട്. നേതാവിന് വേണ്ടത് കാഴ്ചപ്പാടാണെന്നും, ഭരണപരിചയമില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. എംഎല്‍എമാരുടെ പിന്തുണ മാത്രമാകരുതെന്ന് മാനദണ്ഡമെന്ന് സതീശന്‍ നിരീക്ഷകരോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

എഐസിസി നിരീക്ഷകരുമായി കെ. സുധാകരന്‍, വിഎം സുധീകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ ചര്‍ച്ച നടത്തിയിരുന്നു. 2021-ല്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയ രീതി ആവര്‍ത്തിക്കരുത്. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും, അത് ബാക്കിയുള്ളവരെയും ബോധ്യപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Also Read: Congress Chief Minister: മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്; രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക്

കത്ത് നല്‍കി സുധാകരന്‍

അതേസമയം, കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ എഐസിസി നിരീക്ഷകര്‍ക്ക് കത്ത് നല്‍കി. കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല, ഒരുപാട് സതീശന്മാരുമുണ്ടെന്ന് സുധാകരന്‍ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തിലെ സാഹചര്യം താന്‍ നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്നവരെ താനും പിന്തുണയ്ക്കുമെന്നും അദ്ദേഹം നിലപാടെടുത്തു.

വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്നാണ് കെപിസിസി വക്താവ് അനില്‍ ബോസിന്റെയും നിലപാട്. വേണുഗോപാല്‍ നയിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് ചില നേതാക്കള്‍ ഫേസ്ബുക്കിലും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടന്നിരുന്നു. സീനിയോറിറ്റിയാണ് രമേശ് ചെന്നിത്തല ഉയര്‍ത്തുന്ന പ്രധാന വാദം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ചെന്നിത്തല സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

ഘടകക്ഷികളുടെ നിലപാട്‌

ഘടകക്ഷികളുടെ നിലപാടും നിര്‍ണായകമായേക്കും. മുസ്ലീം ലീഗ് സതീശനൊപ്പമാണ്. പൊതുവികാരം സതീശനൊപ്പമാണെന്നാണ് ലീഗിന്റെ നിലപാട്. ലീഗിന്റെ നിലപാട് എഐസിസി നിരീക്ഷകരെ അറിയിക്കും. എന്നാല്‍ ലീഗിനെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്തെത്തി. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലെന്നും, തിരിച്ചും അങ്ങനെയാകണമെന്നും കുഴല്‍നാടന്‍ പ്രതികരിച്ചു.

പ്രഖ്യാപനം എന്ന്?

മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദം കെസി, ആര്‍സി, വിഡി വിഭാഗങ്ങള്‍ ശക്തമാക്കിയതോടെ പ്രഖ്യാപനവും നീളുകയാണ്. ചര്‍ച്ചകള്‍ക്കു ശേഷം എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയതിനുശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഞായറാഴ്ചയോടെ പ്രഖ്യാപനം നടത്താനാണ് നീക്കം.

English Summary

Congress discussions to find a new Chief Minister in Kerala are ongoing. The KC Venugopal faction is of the view that more MLAs are with them. The Ramesh Chennithala faction is arguing that seniority should be considered. Those supporting VD Satheesan are of the view that the workers want him to be the Chief Minister.

Follow Us