Kerala Rain Alert: മഴ കഴിഞ്ഞിട്ടില്ല; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രത തുടരാം
Red Alert In Two Districts In Kerala: കേരളത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് നിലവില്‍.

വെള്ളക്കെട്ട്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരും. ഒഡീഷ തീരത്തോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെട്ടു. ഇതോടൊപ്പം പടിഞ്ഞാറന്‍ കാറ്റ് സംസ്ഥാനത്തിന് മുകളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയേറുകയും ചെയ്തതോടെയാണ് മഴ തുടരുന്നത്.
കേരളത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് നിലവില്‍.
കോഴിക്കോട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയുണ്ട്. പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതേസമയം, ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പുയര്‍ന്നു. ഇരു ഡാമുകളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 3 അടിയോളം വെള്ളം ഉയര്‍ന്നതായാണ് വിവരം. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയോടെ മൂവാറ്റുപുഴയില്‍ ജലനിരപ്പുയര്‍ന്നു.
പത്തനംതിട്ടയില്‍ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതോടെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പേപ്പാറ ഡാമിലും 1 മീറ്ററോളം ജലനിരപ്പുയര്‍ന്നു. എന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് ജല അതോറിറ്റി അറിയിച്ചു. അരുവിക്കര ഡാമിന്റെ 5 ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി.