Kozhikode Medical College: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; രോഗികളെ മാറ്റി

Fire Accident At Kozhikode Medical College: ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുപിഎസ് സൂക്ഷിച്ച മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയരുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ വ്യക്തമാക്കി.

Kozhikode Medical College: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; രോഗികളെ മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളേജ്

Updated On: 

02 May 2025 | 09:31 PM

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തം. അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്നും പുക ഉയര്‍ന്ന ഉടന്‍ തന്നെ രോഗികളെ മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം.

ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുപിഎസ് സൂക്ഷിച്ച മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയരുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ വ്യക്തമാക്കി. പുക ഉയര്‍ന്നതോടെ ആളുകള്‍ ചിതറിയോടി. 200 ലധികം രോഗികളെയാണ് അത്യാഹിത വിഭാഗത്തില്‍ നിന്നും മാറ്റിയത്.

തീ നിയന്ത്രണവിധേയമാണെന്നും ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നിലവില്‍ അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ കൊണ്ടുവരരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

അതേസമയം, ഇന്ന് നിരവധി തീപിടിത്ത വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പട്ടത്. കണ്ണൂര്‍ വെങ്ങര സര്‍വീസ് ബാങ്കിന് സമീപം തുണക്കടയില്‍ തീപിടിച്ചു. വെള്ളിയാഴ്ച (മെയ് 2) രാവിലെ 9 ഓടെയാണ് സംഭവമുണ്ടായത്. കടയിലുണ്ടായിരുന്ന തുണിത്തരങ്ങളും സ്‌റ്റേഷനറിയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തിനശിച്ചതായാണ് വിവരം. പോലീസ്, അഗ്നിരക്ഷാ സേന, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

Also Read: Pathanamthitta POCSO Case: ഉറങ്ങിക്കിടക്കുമ്പോള്‍ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റില്‍

അതേസമയം, ആലപ്പുഴ തുറവൂരിലും തീപിടിത്തമുണ്ടായി. ദേശീയപാത തുറവൂര്‍ പുത്തന്‍ചന്തയ്ക്ക് സമീപം നിര്‍ത്തിയിട്ടിയിരുന്നു ലോറിക്ക് തീപിടിക്കുകയായിരുന്നു. പുത്തന്‍ചന്ത മില്‍ കാലിത്തീറ്റ ഫാക്ടറിക്ക് സമീപമായിരുന്നു തീപിടിത്തം.

സിമന്റുമായി വന്ന ലോറിക്കായിരുന്നു തീപിടിച്ചത്. ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. ആര്‍ക്കും പരിക്കില്ല.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്