Muslim Youth League: മുസ്ലിം യൂത്ത് ലീഗ് ഭാരവാഹിത്വത്തിലേക്ക് സ്ത്രീകളും; മാറ്റം മടവൂര്‍ നിന്ന്

Muslim Youth League Women Leadership: മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി കമ്മിറ്റികള്‍ പുനഃസംഘടന ആരംഭിച്ചപ്പോഴാണ് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലീഗ് ഒരുങ്ങിയത്. മടവൂര്‍ സിഎം നഗറിലെ ശാഖാ കമ്മിയില്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി ഷെമീറ ശമീറിനെയും ജോയിന്റ് സെക്രട്ടറിമാരില്‍ ഒരാളായി ഫിദ ഗഫൂറിനെയും തിരഞ്ഞെടുത്തു.

Muslim Youth League: മുസ്ലിം യൂത്ത് ലീഗ് ഭാരവാഹിത്വത്തിലേക്ക് സ്ത്രീകളും; മാറ്റം മടവൂര്‍ നിന്ന്

മുസ്ലിം ലീഗ്

Updated On: 

26 Jun 2025 | 07:32 AM

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിന്റെ ഭാരവാഹികളായി സ്ത്രീകളും. സ്ത്രീകളെ ഭാരവാഹികളായി തിരഞ്ഞെടുക്കാന്‍ കോഴിക്കോട് നിന്ന് ആരംഭിച്ച് ലീഗ്. പുനഃസംഘടനയുടെ ഭാഗമായി ആദ്യമായി രൂപീകരിച്ച കോഴിക്കോട് മടവൂര്‍ പഞ്ചയാത്തിലാണ് നിലവില്‍ സ്ത്രീ പ്രാതിനിധ്യം നടപ്പാക്കിയത്.

മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി കമ്മിറ്റികള്‍ പുനഃസംഘടന ആരംഭിച്ചപ്പോഴാണ് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലീഗ് ഒരുങ്ങിയത്. മടവൂര്‍ സിഎം നഗറിലെ ശാഖാ കമ്മിയില്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി ഷെമീറ ശമീറിനെയും ജോയിന്റ് സെക്രട്ടറിമാരില്‍ ഒരാളായി ഫിദ ഗഫൂറിനെയും തിരഞ്ഞെടുത്തു.

ആകെ ഭാരവാഹികളുടെ എണ്ണത്തില്‍ ഭരണഘടന ഭേദഗതിയിലൂടെയാണ് സ്ത്രീ പ്രാതിനിധ്യ ഉറപ്പാക്കാന്‍ ലീഗ് തീരുമാനിച്ചത്. 20 ശതമാനം വനിതാ പ്രാതിനിധ്യമാണ് നിലവില്‍ നടപ്പാക്കുന്നത്. 9 ഭാരവാഹികള്‍ ഉള്ള ശാഖയിലോ യൂണിറ്റ് തലത്തിലോ രണ്ടുപേര്‍ സ്ത്രീകളായിരിക്കും.

മുസ്ലിം യൂത്ത് ലീഗിലെ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് നേരത്തെ എംഎസ്എഫ് വിദ്യാര്‍ഥിനി വിഭാഗമായിരുന്ന ഹരിതയുടെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഏറെ കോളിളക്കള്‍ക്ക് ഒടുവില്‍ ഹരിതയുടെ മുന്‍ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ കഴിഞ്ഞ വര്‍ഷം ഭാരവാഹിത്വം നല്‍കി.

Also Read: VS Achuthanandan: വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ച് സജി ചെറിയാൻ; ആരോഗ്യനിലയെപ്പറ്റി വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

ഹരിത മുന്‍ സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ തഹ്‌ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആദ്യമായിട്ടായിരുന്നു യൂത്ത് ലീഗിന്റെ നേതൃനിരയിലേക്ക് ഒരു വനിതയെ നിയമിച്ചത്.

Related Stories
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ