MV Govindan: അടുത്ത മുഖ്യമന്ത്രി പിണറായി ആകുമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല: എംവി ഗോവിന്ദന്‍
MV Govindan About LDF Third Term: പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി ആകുമോ ഇല്ലയോ എന്നുള്ള കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ തിരഞ്ഞെടുപ്പിനെ നയിക്കുന്നത് പിണറായി വിജയന്‍ തന്നെയായിരിക്കും. മുഖ്യമന്ത്രിയെ ഇപ്പോള്‍ തന്നെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എംവി ഗോവിന്ദന്‍
മലപ്പുറം: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇടതുമുന്നണി തന്നെ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി ആകുമോ ഇല്ലയോ എന്നുള്ള കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ തിരഞ്ഞെടുപ്പിനെ നയിക്കുന്നത് പിണറായി വിജയന്‍ തന്നെയായിരിക്കും. മുഖ്യമന്ത്രിയെ ഇപ്പോള്‍ തന്നെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയില്‍ ഇനി മുഖം മിനുക്കലുണ്ടാകില്ല. പിണറായിസം എന്നൊരു ഇസം തന്നെയില്ല. യുഡിഎഫ് മഴവില്‍ സഖ്യമുണ്ടാക്കി നിലമ്പൂരില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്. പിണറായിസം എന്നൊന്നില്ല. ഇത്തരം ആരോപണങ്ങളെല്ലാം അസംബന്ധമാണ്. പ്രത്യയശാസ്ത്രത്തെ കുറിച്ച് അറിയാത്തവരാണ് പിണറായിസമെന്ന് പറയുന്നതെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയില്‍ ഒരു മുഖം മിനുക്കലുണ്ടാകില്ല. ഇപ്പോള്‍ സര്‍ക്കാരിന് നല്ല മിനുക്കിയ മുഖം തന്നെയാണുള്ളത്. എം സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
എന്നാല്‍ നേരത്തെ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞിരുന്നു.