Rahul Mamkootathil: നിർണായകം; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil MLA First Case Bail: ആദ്യ കേസിലെ അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. രാഹുലിന് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാകും സംഘം കോടതിയിൽ വാദിക്കുക.

Rahul Mamkootathil: നിർണായകം; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Rahul Mamkoottathil

Published: 

21 Jan 2026 | 06:01 AM

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ആദ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. നേമം പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ‌മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സെഷൻസ് കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ കേസിൽ രാഹുലിൻ്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.

നിലവിൽ മൂന്നാമത്തെ കേസിലാണ് രാഹുൽ അറസ്റ്റിലായത്. ഇക്കാര്യമടക്കം അന്വേഷണ സംഘം ഹൈക്കോടതിയെ ഇന്ന് അറിയിക്കും. ആദ്യ കേസിലെ അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. രാഹുലിന് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാകും സംഘം കോടതിയിൽ വാദിക്കുക.

ALSO READ: രാഹുലിന് തിരിച്ചടി; ജാമ്യഹര്‍ജി തളളി, ജയിലില്‍ തുടരും

നിലവിൽ മൂന്നാത്തെ പീഡന കേസിൽ ജയിലിൽ കഴിയുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഈ കേസിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. എന്നാൽ ചട്ടവിരുദ്ധമായ അറസ്റ്റാണ് നടന്നതെന്ന പ്രതിഭാ​ഗത്തിൻ്റെ വാദവും കോടതി അംഗീകരിച്ചില്ല.

ജനുവരി 11-നാണ് എൻആർഐ യുവതിയുടെ പരാതിയിൽ രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നത്. മാവേലിക്കര സബ് ജയിലിലാണ് രാഹുൽ നിലവിൽ കഴിയുന്നത്. മുമ്പ് പുറത്തുവന്ന മറ്റ് രണ്ട് കേസുകളിലും രാഹുലിനെതിരെ അന്വേഷണം നടക്കുകയാണ്.

 

 

 

 

Related Stories
Amrit Bharat Express: ഹൈദരാബാദ് മലയാളികളേ…തിരക്കില്‍ പെടാതെ നാട്ടിലെത്താം; അമൃത് ഭാരത് ട്രെയിന്‍ എത്തിയല്ലോ
Sabarimala Gold Scam: പത്മകുമാര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി ഇന്ന്‌
Kerala Weather Alert: മഴ ഇനി വരില്ല? ചൂട് കൂടാൻ സാധ്യത; ഇന്നത്തെ കാലാവസ്ഥ പ്രവചനം
Narendra Modi: വമ്പന്‍ പ്ലാനുമായി മോദി തിരുവനന്തപുരത്തേക്ക്; ജനുവരി 23 നെത്തും
Seaport Airport Road: രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചു, സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്
Malappuram Man Death: വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; മലപ്പുറത്ത് ചികിത്സയിലായിരുന്നയാൾ മരിച്ചു
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു