Sabarimala Gold Theft Case: ശബരിമല ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം
Sabarimala Gold Theft Case Unni Krishnan Potty Bail: അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണസംഘം ( എസ് ഐ ടി) കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്....

Unni Krshnan Potty
ശബരിമല സ്വർണ്ണ മോഷണക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പൊറ്റിയ്ക്ക് ജാമ്യം. ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിൽ ആണ് കൊല്ലം വിജിലൻസ് കോടതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നൽകിക്കൊണ്ട് ഉത്തരവിറക്കിയത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണസംഘം ( എസ് ഐ ടി) കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്.
എന്നാൽ കട്ടിള പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും പുറത്തിറങ്ങാൻ സാധിക്കില്ല. ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസിലെ ആദ്യത്തെ ജാമ്യമാണ് ഇപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് അനുവദിച്ചിരിക്കുന്നത്. എന്നാൽ സംഭവത്തിൽ അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല. അതിനാലാണ് കുറ്റപത്രം വൈകുന്നത് എന്നും കോടതിയെ അറിയിച്ചു. 90 ദിവസങ്ങൾക്ക് മുമ്പായി ഇതുവരെ പൂർത്തിയായ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലുള്ള കുറ്റപത്രം എങ്കിലും സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ അന്വേഷണസംഘം അതും ഇതുവരെ സമർപ്പിച്ചിട്ടില്ല. സുപ്രീം കോടതിയുടെ നിയമപ്രകാരം 90 ദിവസം ആകുമ്പോൾ അന്വേഷണസംഘം ഒരു കേസുമായി ബന്ധപ്പെട്ട കുറ്റപത്രം സമർപ്പിച്ചിട്ടില്ല എങ്കിൽ സ്വാഭാവികമായ നീതിക്ക് പ്രതികൾ അർഹരാണ്. ഇതുതന്നെയാണ് കോടതിക്ക് മുൻപിൽ പ്രതിഭാഗം ഉയർത്തിയ പ്രധാനവാദങ്ങൾ. ഇത് കോടതി ശരി വെക്കുകയായിരുന്നു. അതേസമയം
ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസിൽ പ്രതികളായ എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയേക്കുമെന്ന് റിപ്പോർട്ട്. ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെയാണ് ഇഡി നടപടി സ്വീകരിക്കുന്നത്. മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ സ്വത്തുകൾ ആണ് ഇഡി കണ്ടു കെട്ടുക. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുള്ളതായാണ് സൂചന. രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യും. ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനം അടക്കം അറസ്റ്റിലായ പ്രതികളുടെ എല്ലാം വീട്ടിൽ കഴിഞ്ഞ ദിവസം റെയ്‍ഡ് നടത്തിയിരുന്നു. ഇരുപതോളം ഇടങ്ങളിലായാണ് ഇഡി ഇന്നലെ റെയ്ഡ് നടത്തിയത്. അറസ്റ്റിലായ ആളുകളുടെ വീടുകൾക്ക് കേന്ദ്രീകരിച്ച് ഇന്നലെ മണിക്കൂറുകൾ നീണ്ട റെയ്ഡ് ആണ് നടന്നത്. ഇവിടെ നിന്നും ലഭിച്ച വിവരങ്ങളുടെയും ബാങ്ക് ഇടപാടുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും ഇഡി അടുത്തഘട്ട അന്വേഷണം ആരംഭിക്കുക.