Palakkad Accident: പാലക്കാട് നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; ഒരാളുടെ നില ഗുരുതരം, മൂന്ന് പേർക്ക് പരിക്ക്
Palakkad Tipper Lorry Accident: കൊന്നക്കാട് സ്വദേശിയുടെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു..

Palakkad Accient
പാലക്കാട്: നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറി മൂന്നുപേർക്ക് പരിക്ക്. പാലക്കാട് മണ്ണാർക്കാട് കോങ്ങാട് പള്ളിക്കുറിപ്പാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ലോറി ഒരു വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊന്നക്കാട് സ്വദേശിയുടെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു.
ഇയാളെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും നിസ്സാര പരിക്കേറ്റ രണ്ടു പേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. മണ്ണാർക്കാട് ഭാഗത്ത് തേനീച്ച കൃഷി നടത്തുന്നതിന് വേണ്ടി എത്തിയ തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവർ താമസിക്കുന്ന വാടകവീട്ടിലേക്കാണ് ടിപ്പർ ലോറി ഇടിച്ചു കയറിയത്. സംഭവത്തിൽ വീടിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല.