Vice President Kollam Visit: കൊല്ലത്ത് തിങ്കളാഴ്ച ഗതാഗത നിയന്ത്രണം; വിവിധയിടങ്ങളില്‍ പാര്‍ക്കിങ് നിരോധിച്ചു

Kollam Traffic Restrictions: ഉച്ചയ്ക്ക് 2.50നാണ് ഉപരാഷ്ട്രപതി കോളേജിലെത്തുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം നഗരപരിധിയിലെ 26 സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Vice President Kollam Visit: കൊല്ലത്ത് തിങ്കളാഴ്ച ഗതാഗത നിയന്ത്രണം; വിവിധയിടങ്ങളില്‍ പാര്‍ക്കിങ് നിരോധിച്ചു

സിപി രാധാകൃഷ്ണന്‍

Updated On: 

02 Nov 2025 | 09:21 PM

കൊല്ലം: കൊല്ലത്ത് നവംബര്‍ മൂന്ന് തിങ്കളാഴ്ച ഗതാഗത നിയന്ത്രണം. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. വിവിധയിടങ്ങളില്‍ പാര്‍ക്കിങ്ങിനും നിരോധനമുണ്ട്. 75ാം വാര്‍ഷികം ആഘോഷിക്കുന്ന കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കൊല്ലം ആശ്രാമം മൈതാനം മുതല്‍ ചിന്നക്കട വരെയും റെയില്‍വേ സ്‌റ്റേഷന്‍, കര്‍ബല, ഫാത്തിമാ മാതാ കോളേജ്, ചെമ്മാന്‍മുക്ക് വരെയുള്ള റോഡിന്റെ വശങ്ങളിലും തിങ്കളാഴ്ച വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.

ഉച്ചയ്ക്ക് 2.50നാണ് ഉപരാഷ്ട്രപതി കോളേജിലെത്തുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം നഗരപരിധിയിലെ 26 സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്‌കൂളുകള്‍ക്ക് അവധി.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തുന്നത്. കൊല്ലത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്‌സ്‌പോട്ടേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളുമായി അദ്ദേഹം സംവദിക്കും. ഇന്ത്യയിലെ എല്ലാ കയര്‍ കയറ്റുമതി അസോസിയേഷനുകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍.

Also Read: Local Holiday In Kerala: തിങ്കളാഴ്ച പ്രാദേശിക അവധി കൂടുതല്‍ സ്ഥലങ്ങളിലേക്ക്; ഉപരാഷ്ട്രപതിയുടെ വരവ്‌ പ്രമാണിച്ച് ഉച്ചയ്ക്ക് ശേഷം അവധി

നവംബര്‍ നാലിന് ചൊവ്വാഴ്ച ഉപരാഷ്ട്രപതി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സന്ദര്‍ശിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണിത്.

 

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്