Cancer and HIV detection: പ്ര​ഗ്നൻസി ടെസ്റ്റ് പോലെ ഇനി ക്യാൻസറുണ്ടോ എന്നു ടെസ്റ്റു ചെയ്യാം വീട്ടിലിരുന്ന്

cancer and HIV detection tests can be done at home: വളരെ കുറഞ്ഞ ചെലവാണ് ഇത് എത്തുന്നതോടെ രോഗനിർണയം നടത്താൻ ഉണ്ടാവുക. 5 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും എന്നത് മറ്റൊരു പ്രത്യേകത.

Cancer and HIV detection: പ്ര​ഗ്നൻസി ടെസ്റ്റ് പോലെ ഇനി ക്യാൻസറുണ്ടോ എന്നു ടെസ്റ്റു ചെയ്യാം വീട്ടിലിരുന്ന്

Cancer , Hiv Treatment

Published: 

03 Jul 2025 | 02:50 PM

കൊച്ചി: ഇന്ന് കാൻസർ, എച്ച്ഐവി എന്നീ രോഗങ്ങൾ സ്ഥിരീകരിക്കുന്നത് സങ്കീർണമായ ടെസ്റ്റുകളിലൂടെയാണ്. എന്നാൽ ഇത് വീട്ടിലിരുന്ന് നമുക്ക് സ്വയം പരിശോധിക്കാവുന്ന ഒരു സാഹചര്യം ഉണ്ടായാലോ…
പ്രഗ്നൻസി ടെസ്റ്റ് പോലെ എളുപ്പത്തിൽ വീട്ടിലിരുന്ന് കുറഞ്ഞ ചെലവിൽ ഇനി ഈ ടെസ്റ്റുകൾ ചെയ്യാം. അതിനുള്ള പുതിയ സാങ്കേതിക വിദ്യകൾ ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. ഡി എൻ എ സെൻസർ ആണ് ഇതിന് സഹായിക്കുന്നത്.

എം ഐ ടി യിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ ഡിഎൻഎ സെൻസർ വഴി രോ​ഗം ഉണ്ടോ എന്ന് പരിശോധിക്കാൻ ഒരു ഡോളറിൽ താഴെയേ ചെലവ് വരൂ. ക്രിസ്പ്പർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സെൻസർ. ഇതിലെ ഇലക്ട്രോണുകൾ ഒരു പ്രത്യേക ഡിഎൻഎ കൊണ്ട് പൊതിയുകയും ഒരു ഡിഎൻഎ മുറിക്കുന്ന എൻസൈം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

ക്യാൻസർ ജീനോ എച്ച്ഐവിയുടെ ജനിതക വസ്തുവോ നമ്മൾ നൽകുന്ന സാമ്പിളിൽ ഉണ്ടെങ്കിൽ അതിനെ ടാർഗറ്റ് ചെയ്യാൻ ഈ സെൻസറിന് സാധിക്കും. തുടർന്ന് ഇത് സെൻസറിന്റെ ഉപരിതലത്തിലുള്ള ഡിഎൻഎയിൽ മാറ്റം വരുത്തുകയും ഈ സിഗ്നലുകൾ കൃത്യമായി അളന്ന് രോഗത്തിന്റെ സാന്നിധ്യം കാണിക്കുകയും ചെയ്യും.

വളരെ കുറഞ്ഞ ചെലവാണ് ഇത് എത്തുന്നതോടെ രോഗനിർണയം നടത്താൻ ഉണ്ടാവുക. 5 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും എന്നത് മറ്റൊരു പ്രത്യേകത. എളുപ്പത്തിൽ കൊണ്ടുപോകാനും ഫ്രിഡ്ജ് ഇല്ലാതെ ആഴ്ചകളോളം ടെസ്റ്റ് കിറ്റ് സൂക്ഷിക്കാനും സാധിക്കും. ഉമിനീർ മൂക്കിലെ സ്വാബ് മൂത്രം എന്നിവ ഉൾപ്പെടെയുള്ള വിവിധതരം സാമ്പിളുകളിൽ നിന്ന് റിസൾട്ട് കണ്ടെത്താൻ കഴിയും. ഇത് സാർവത്രികമാകുന്നതോടെ ഗുരുതരമായ രോഗങ്ങൾ നേരത്തെ കണ്ടെത്താനും അതുവഴി ചികിത്സ ആരംഭിക്കാനും ഉള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്.

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്