Uric Acid In Body: ക്ഷീണവും മൂത്രത്തിലെ നിറമാറ്റവും; ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചാൽ സംഭവിക്കുന്നത്

High Uric Acid In Body: സാധാരണ അവസ്ഥയിൽ, യൂറിക് ആസിഡ് രക്തത്തിൽ ലയിക്കുകയും വൃക്കകളിലൂടെ നിങ്ങളുടെ മൂത്രത്തിലേക്ക് കടക്കുകയും ചെയ്യുന്നു. എന്നാൽ ഇത് ശരീരത്തിൽ ഒരു പരിധിക്കപ്പുറം അടിഞ്ഞുകൂടുകയോ ശരിയായി പുറന്തള്ളപ്പെടാതിരിക്കുകയോ ചെയ്താൽ, വളരെയധികം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

Uric Acid In Body: ക്ഷീണവും മൂത്രത്തിലെ നിറമാറ്റവും; ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചാൽ സംഭവിക്കുന്നത്

പ്രതീകാത്മക ചിത്രം

Published: 

31 May 2025 15:22 PM

ഇന്നത്തെ കാലത്ത് മിക്ക ആളുകളുടെയും ജീവിതശൈലിയാണ് പലപ്പോഴും രോ​ഗങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. പലർക്കും അവരുടെ ആരോ​ഗ്യത്തിൽ കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. അത്തരത്തിൽ മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ് കൂടുന്നത്. പല ഭക്ഷണങ്ങളിലും പാനീയങ്ങളിലും സാധാരണയായി കാണപ്പെടുന്ന പ്യൂരിനുകൾ എന്നറിയപ്പെടുന്ന പദാർത്ഥങ്ങളെ വിഘടിപ്പിക്കുമ്പോൾ ശരീരത്തിൽ രൂപം കൊള്ളുന്നവയാണ് യൂറിക് ആസിഡ്.

സാധാരണ അവസ്ഥയിൽ, യൂറിക് ആസിഡ് രക്തത്തിൽ ലയിക്കുകയും വൃക്കകളിലൂടെ നിങ്ങളുടെ മൂത്രത്തിലേക്ക് കടക്കുകയും ചെയ്യുന്നു. എന്നാൽ ഇത് ശരീരത്തിൽ ഒരു പരിധിക്കപ്പുറം അടിഞ്ഞുകൂടുകയോ ശരിയായി പുറന്തള്ളപ്പെടാതിരിക്കുകയോ ചെയ്താൽ, വളരെയധികം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹൈപ്പർയൂറിസീമിയ എന്നും വിളിക്കപ്പെടുന്ന ഉയർന്ന യൂറിക് ആസിഡിന്റെ അളവ് സന്ധിവാതം അല്ലെങ്കിൽ വൃക്കയിലെ കല്ലുകൾ പോലുള്ള വേദനാജനകമായ അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നു.

എന്നാൽ രക്തത്തിൽ യൂറിക് ആസിഡ് കൂടിമ്പോൾ ശരീരം ചില സൂചനകൾ കാണിച്ചുതരാറുണ്ട്. അവയെ തിരിച്ചറിഞ്ഞ് വേണ്ടവിധത്തിൽ പരിചരിച്ചാൽ ചില രോ​ഗങ്ങളിൽ നിന്ന് അതിവേ​ഗം രക്ഷനേടാനാവും.

സന്ധി വേദനയും വീക്കവും

ഉയർന്ന യൂറിക് ആസിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് പെട്ടെന്നുള്ള സന്ധി വേദന. പ്രത്യേകിച്ച് പെരുവിരലിൽ. സന്ധികളിൽ രൂപം കൊള്ളുന്ന യൂറിക് ആസിഡ് പരലുകൾ മൂലമുണ്ടാകുന്ന ഒരു തരം ആർത്രൈറ്റിസാണിത്. മൂർച്ചയുള്ള അതികഠിനമായ വേദനയായിരിക്കും ഇത്. പലപ്പോഴും ഇത് രാത്രിയിലാണ് അനുഭവപ്പെടുന്നത്. വേദന തോന്നുന്ന ഭാ​ഗം ചുവന്ന് വീർത്ത് വരുകയും ചെയ്യാറുണ്ട്. ആവശ്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ ഈ സന്ധിവാതം കണങ്കാൽ, കാൽമുട്ടുകൾ, കൈമുട്ടുകൾ, വിരലുകൾ തുടങ്ങിയ മറ്റ് സന്ധികളെയും ബാധിച്ചേക്കാം.

ക്ഷീണവും ഊർജ്ജക്കുറവും

ഒരു രാത്രി മുഴുവൻ ഉറങ്ങിയെണീറ്റാലും ക്ഷീണം തോന്നാറുണ്ടോ? ഇത് ചിലപ്പോൾ ഉയർന്ന യൂറിക് ആസിഡിന്റെ ലക്ഷണമായേക്കാം. പകൽ സമയങ്ങളിൽ നിങ്ങളുടെ ആരോ​ഗ്യവും ഊർജ്ജവും വളരെ മോശമായി തോന്നിയേക്കാം.

മൂത്രത്തിലും മാറ്റങ്ങൾ

ശരീരത്തിൽ യൂറിക് ആസിഡ് കൂടിയാൽ അത് മൂത്രത്തിലൂടെയും തിരിച്ചറിയാൻ സാധിക്കും. ഇരുണ്ട നിറത്തിലോ ദുർ​ഗന്ധത്തോടു കൂടിയോ ആയിരിക്കും മൂത്രം പുറത്തേക്ക് പോവുക. മൂത്രമൊഴിക്കുമ്പോൾ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെട്ടേക്കാം. ചില കേസുകളിൽ, യൂറിക് ആസിഡ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം.

കൂടുതൽ വെള്ളം കുടിക്കുക

കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കാരണം വെള്ളം കുടിക്കുന്നതിലൂടെ യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നു. അതിനാൽ, ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. കൂടുതൽ ജലാംശം ലഭിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ ഹെർബൽ ടീയോ തേങ്ങാവെള്ളമോ ഉൾപ്പെടുത്താവുന്നതാണ്.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു