Virat Kohli’s bodyguard: കോഹ്ലിയുടെയും അനുഷ്‌കയുടെയും ബോഡിഗാര്‍ഡ്; സോനുവിന്റെ വരുമാനം ഞെട്ടിക്കും

Virat Kohli and Anushka Sharma's bodyguard Prakash Singh aka Sonu: 2017-ൽ വിരാട് കോഹ്‌ലിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അനുഷ്ക ശർമ്മയുടെ അംഗരക്ഷകനായിരുന്നു സോനു. കുടുംബാംഗത്തെ പോലെയാണ് ഇരുവരും സോനുവിനെ കാണുന്നത്. പൊതുപരിപാടികളിലടക്കം ഇരുവര്‍ക്കുമൊപ്പം സോനുവിനെയും കാണാറുണ്ട്

Virat Kohlis bodyguard: കോഹ്ലിയുടെയും അനുഷ്‌കയുടെയും ബോഡിഗാര്‍ഡ്; സോനുവിന്റെ വരുമാനം ഞെട്ടിക്കും

Prakash Singh

Published: 

04 Jun 2025 21:58 PM

ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ വാര്‍ത്തകളിലെങ്ങും നിറഞ്ഞുനില്‍ക്കുന്നത് വിരാട് കോഹ്ലിയുടെ പേരാണ്. കോഹ്ലിയുടെ പ്രൊഫഷണല്‍ ലൈഫിനുമപ്പുറം സ്വകാര്യ ജീവിതവും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ആ കൂട്ടത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്ന ഒരു പേരാണ് കോഹ്ലിയുടെയും ഭാര്യ അനുഷ്‌ക ശര്‍മയുടെയും ബോഡിഗാര്‍ഡായ പ്രകാശ് സിങിന്റെത്. സോനു എന്നാണ് പ്രകാശ് സിങ് അറിയപ്പെടുന്നത്. വര്‍ഷങ്ങളായി അനുഷ്‌കശര്‍മയുടെ ബോഡിഗാര്‍ഡായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സോനു. പിന്നീടാണ് സോനു കോഹ്ലിയുടെ കൂടി ബോഡിഗാര്‍ഡായതെന്നാണ് റിപ്പോര്‍ട്ട്.

താരദമ്പതികളുടെ അംഗരക്ഷകനായ സോനുവിന് വന്‍തുകയാണ് പ്രതിഫലം ലഭിക്കുന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. ഏതാണ്ട് 1.2 കോടി രൂപയാണ് സോനുവിന്റെ വാര്‍ഷിക ശമ്പളമെന്നാണ് റിപ്പോര്‍ട്ട്. അതായത് പല സിഇഒമാരുടെ വാര്‍ഷിക വരുമാനത്തിലും കൂടുതലാണ് ഈ ബോഡിഗാര്‍ഡിന് ലഭിക്കുന്നതെന്ന് ചുരുക്കം.

2017-ൽ വിരാട് കോഹ്‌ലിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അനുഷ്ക ശർമ്മയുടെ അംഗരക്ഷകനായിരുന്നു സോനു. കുടുംബാംഗത്തെ പോലെയാണ് ഇരുവരും സോനുവിനെ കാണുന്നത്. പൊതുപരിപാടികളിലടക്കം ഇരുവര്‍ക്കുമൊപ്പം സോനുവിനെയും കാണാറുണ്ട്.

Read Also: Bengaluru Stampede: ആവേശക്കൊടുമുടിയേറിയ ബെംഗളൂരു നഗരത്തെ കണ്ണീരിലാഴ്ത്തിയ സായാഹ്നം; ചിന്നസ്വാമിയില്‍ സംഭവിച്ചത്‌

കിരീടനേട്ടത്തെക്കുറിച്ച്‌

കിരീടനേട്ടം അവിശ്വസനീയമായ അനുഭവമാണെന്ന് കോഹ്ലി പറഞ്ഞു. ഈ ദിവസം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവസാന പന്ത് എറിഞ്ഞതിനുശേഷം വികാരഭരിതനായി. അത്ഭുതകരമായ വികാരമാണിത്. ഈ വിജയം ടീമിനെപ്പോലെ തന്നെ ആരാധകർക്കും ഒരുപോലെ പ്രധാനമാണ്. 18 വർഷമായി ടീമിനൊപ്പമുണ്ട്. 18 വർഷമായി തനിക്കാവുന്നതെല്ലാം ടീമിനായി നല്‍കിയെന്നും താരം വ്യക്തമാക്കി.

എന്തൊക്കെ സംഭവിച്ചിട്ടും ഈ ടീമിനൊപ്പം തുടര്‍ന്നു. മറിച്ചു ചിന്തിച്ച നിമിഷങ്ങളുണ്ടായിട്ടും ടീമിനൊപ്പം ഉറച്ചുനിന്നു. ആര്‍സിബിക്കൊപ്പം കിരീടം നേടുന്നത് സ്വപ്‌നം കണ്ടിരുന്നു. ഹൃദയവും ആത്മാവും ബെംഗളൂരുവിനൊപ്പമാണ്. ഐപിഎല്ലില്‍ അവസാനം വരെ കളിക്കുന്നത് ഈ ടീമിനൊപ്പമായിരിക്കും. ഒരു ഇംപാക്ട് പ്ലെയറായി കളിക്കാൻ കഴിയില്ല, 20 ഓവറുകൾ കളിക്കാനും ഫീൽഡിൽ സ്വാധീനം ചെലുത്താനുമാണ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്