IPL 2025: ഇങ്ങനെയൊരു ദിനം വരുമെന്ന് പ്രതീക്ഷിച്ചതേയില്ല; ഇനി ഒരു കുഞ്ഞിനെപ്പോലെ ഞാനുറങ്ങും: വിരാട് കോലി

Virat Kohli Response After IPL Victory: ഇങ്ങനെയൊരു ദിനം വരുമെന്ന് പ്രതീക്ഷിച്ചതേയില്ല എന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി. ഫൈനലിന് ശേഷം ബ്രോഡ്കാസ്റ്റർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

IPL 2025: ഇങ്ങനെയൊരു ദിനം വരുമെന്ന് പ്രതീക്ഷിച്ചതേയില്ല; ഇനി ഒരു കുഞ്ഞിനെപ്പോലെ ഞാനുറങ്ങും: വിരാട് കോലി

വിരാട് കോലി

Published: 

04 Jun 2025 07:10 AM

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ കന്നി ഐപിഎൽ വിജയത്തിൽ പ്രതികരിച്ച് വിരാട് കോലി. ഇങ്ങനെയൊരു ദിവസം വരുമെന്ന് പ്രതീക്ഷിച്ചതേയില്ല എന്ന് കോലി പറഞ്ഞു. ഇനി ഒരു കുഞ്ഞിനെപ്പോലെ താൻ ഉറങ്ങുമെന്നും മത്സരശേഷം ബ്രോഡ്കാസ്റ്റർമാരോട് സംസാരിക്കവേ അദ്ദേഹം പ്രതികരിച്ചു. ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ആർസിബിയുടെ കന്നിക്കിരീടം.

“18 വർഷമായുള്ള കാത്തിരിപ്പാണ് ഇത്. എൻ്റെ യൗവനവും അഭിമാനവും മത്സരപരിചയവുമൊക്കെ ഞാൻ ഈ ടീമിന് നൽകി. എല്ലാം നൽകി. ഒടുവിൽ ആ നിമിഷം എത്തിയിരിക്കുന്നു. വിശ്വസിക്കാനാവുന്നില്ല. ഇങ്ങനെയൊരു ദിനം വരുമെന്ന് പ്രതീക്ഷിച്ചതേയില്ല. അവസാന പന്തെറിഞ്ഞപ്പോൾ ഞാൻ വികാരഭരിതനായി. ഇനി ഒരു കുഞ്ഞിനെപ്പോലെ ഞാൻ ഉറങ്ങും.”- കോലി പ്രതികരിച്ചു.

കലാശപ്പോരിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 190 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. കളക്ടീവ് ടീം എഫർട്ടിലൂടെ മികച്ച സ്കോർ സ്വന്തമാക്കിയ ആർസിബിയ്ക്ക് പഞ്ചാബിൻ്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടാൻ സാധിച്ചു. 30 പന്തിൽ 61 റൺസ് നേടി പുറത്താവാതെ നിന്ന ശശാങ്ക് സിംഗ് പൊരുതിയെങ്കിലും വിജയലക്ഷ്യം ഭേദിക്കാനായില്ല. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ കൃണാൽ പാണ്ഡ്യ ആണ് കളിയിലെ താരം.

Also Read: IPL 2025 : 18 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു, ആർസിബിക്കും കോലിക്കും കന്നി ഐപിഎൽ കിരീടം

ആദ്യ പ്ലേ ഓഫിലും പഞ്ചാബിനെ വീഴ്ത്തിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ബെംഗളൂരുവിനോട് തോറ്റ പഞ്ചാബ് രണ്ടാം ക്വാളിഫയറിൽ മുംബൈയെ തോല്പിച്ച് ഫൈനലിലെത്തി. ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ടീമുകളായിരുന്നു പഞ്ചാബും ബെംഗളൂരുവും. അതുകൊണ്ട് തന്നെ ഈ കളി ആര് വിജയിച്ചാലും ചരിത്രമായേനെ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്