Sanjog Gupta: ഐസിസിയുടെ അമരത്തേക്ക് മറ്റൊരു ഇന്ത്യക്കാരന്‍ കൂടി, സഞ്ജോഗ് ഗുപ്ത പുതിയ സിഇഒ

ICC Appoints Sanjog Gupta As Its CEO: മാധ്യമമേഖലയില്‍ 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നയാളാണ് ഇദ്ദേഹം. 2010 ൽ സ്റ്റാർ ഇന്ത്യയിൽ ചേരുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകനായിരുന്നു. 2024 ൽ ജിയോസ്റ്റാർ സ്പോർട്സിന്റെ സിഇഒ ആയി അദ്ദേഹം നിയമിതനായി. ജിയോഫ് അലാർഡിസിന് പകരമാണ് ഇദ്ദേഹം സ്ഥാനമേല്‍ക്കുന്നത്

Sanjog Gupta: ഐസിസിയുടെ അമരത്തേക്ക് മറ്റൊരു ഇന്ത്യക്കാരന്‍ കൂടി, സഞ്ജോഗ് ഗുപ്ത പുതിയ സിഇഒ

സഞ്ജോഗ് ഗുപ്ത

Published: 

07 Jul 2025 13:08 PM

സിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സഞ്ജോഗ് ഗുപ്തയെ നിയമിച്ചു. ഇന്ന് ചുമതല ഏറ്റെടുക്കും. ജിയോസ്റ്റാറിൽ സ്പോർട്സ് & ലൈവ് എക്സ്പീരിയൻസിന്റെ സിഇഒ ആയിരുന്നു. ഐസിസിയുടെ എച്ച്ആർ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി 12 പേരാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരുന്നത്. ഒടുവില്‍ നോമിനേഷൻ കമ്മിറ്റി സഞ്ജോഗ് ഗുപ്തയുടെ പേര് മുന്നോട്ടുവയ്ക്കുകയായിരുന്നു. പുതിയ ഐസിസി സിഇഒ ആയി സഞ്ജോഗ് ഗുപ്തയെ നിയമിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ ഐസിസി ചെയർമാൻ ജയ് ഷാ പറഞ്ഞു.

”ഐസിസിയുടെ സിഇഒ ആയി സഞ്ജോഗ് ഗുപ്തയെ നിയമിച്ചതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. കായിക തന്ത്രങ്ങളിലും വാണിജ്യവൽക്കരണത്തിലും സഞ്ജോഗിന് വിപുലമായ പരിചയമുണ്ട്, ഇത് ഐസിസിക്ക് വിലമതിക്കാനാവാത്തതായിരിക്കും”-ജയ് ഷാ പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ റോളിൽ സഞ്ജോഗ് ഗുപ്തയും സന്തോഷം അറിയിച്ചു.

25 രാജ്യങ്ങളിലായി 2500-ലധികം പേരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ, ഇസിബി ചെയർമാൻ റിച്ചാർഡ് തോംസൺ, എസ്‌എൽ‌സി പ്രസിഡന്റ് ഷമ്മി സിൽവ, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരടങ്ങുന്ന നാമനിർദ്ദേശ സമിതിയാണ് ഇദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത്.

Read Also: Shubman Gill: വിമര്‍ശകരുടെ വായടപ്പിച്ച് ശുഭ്മാന്‍ ഗില്‍, ചരിത്രവിജയത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ പറഞ്ഞത്‌

മാധ്യമമേഖലയില്‍ 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നയാളാണ് ഇദ്ദേഹം. 2010 ൽ സ്റ്റാർ ഇന്ത്യയിൽ ചേരുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകനായിരുന്നു. 2024 ൽ ജിയോസ്റ്റാർ സ്പോർട്സിന്റെ സിഇഒ ആയി അദ്ദേഹം നിയമിതനായി. ജിയോഫ് അലാർഡിസിന് പകരമാണ് ഇദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. ജനുവരിയിലാണ് ജിയോഫ് അലാര്‍ഡിസ് സ്ഥാനമൊഴിഞ്ഞത്. ഐസിസിയുടെ ഏഴാമത്തെ സിഇഒ ആണ്‌ സഞ്ജോഗ്.

ഐസിസി ഇവന്റുകൾ, ഐപിഎൽ തുടങ്ങിയവയുടെ വളര്‍ച്ചയിലും പികെഎൽ, ഐഎസ്എൽ പോലുള്ള ആഭ്യന്തര സ്പോർട്സ് ലീഗുകൾ സ്ഥാപിക്കുന്നതിലും, പ്രീമിയർ ലീഗ്, വിംബിൾഡൺ തുടങ്ങിയ ആഗോള കായിക ഇനങ്ങളുടെ ജനപ്രീതി വർധിപ്പിക്കുന്നതിലും ഇദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം