Indian Football: ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കൂ; ഫിഫയോട് അപേക്ഷിച്ച് ഛേത്രിയും ഗുര്‍പ്രീതും ഉള്‍പ്പെടെയുള്ള താരങ്ങള്‍

Players urge FIFA's intervention to save Indian football: ഫിഫയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് താരങ്ങള്‍ രംഗത്തെത്തി. സുനിൽ ഛേത്രി, ഗുർപ്രീത് സിംഗ് സന്ധു, സന്ദേശ് ജിങ്കൻ തുടങ്ങിയ താരങ്ങളാണ് ഫിഫ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്

Indian Football: ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കൂ; ഫിഫയോട് അപേക്ഷിച്ച് ഛേത്രിയും ഗുര്‍പ്രീതും ഉള്‍പ്പെടെയുള്ള താരങ്ങള്‍

Gurpreet Singh Sandhu, Sandesh Jhingan, and Sunil Chhetri

Published: 

03 Jan 2026 | 09:07 PM

ഐഎസ്എല്‍ പ്രതിസന്ധി തുടരുന്നതിനിടെ ഫിഫയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് താരങ്ങള്‍ രംഗത്തെത്തി. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് ഐഎസ്എല്‍ കടന്നുപോകുന്നത്. പുതിയ സീസണ്‍ എന്ന് തുടങ്ങാനാകുമെന്നതില്‍ അവ്യക്തത തുടരുകയാണ്. ഫെബ്രുവരിയില്‍ തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും പ്രശ്‌നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ ഫിഫയുടെ ഇടപെടല്‍ തേടിയത്.

സുനിൽ ഛേത്രി, ഗുർപ്രീത് സിംഗ് സന്ധു, സന്ദേശ് ജിങ്കൻ തുടങ്ങിയ താരങ്ങളാണ് ഫിഫ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. എല്ലാ താരങ്ങളും ഒരു വീഡിയോയിലൂടെയാണ് അഭ്യര്‍ത്ഥന ഉന്നയിച്ചത്. ഇത് ജനുവരി മാസമാണ്. ഈ സമയത്ത് തങ്ങളെല്ലാം ഐഎസ്എല്‍ കളിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞ് ഗുര്‍പ്രീതാണ് വീഡിയോക്ക് തുടക്കമിടുന്നക്.

എന്നാല്‍ ഭയവും നിരാശയും കാരണം അറിയാവുന്ന ചില കാര്യങ്ങളെങ്കിലും ഉറക്കെ പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ജിങ്കന്‍ പറഞ്ഞു. താരങ്ങളും, ജീവനക്കാരും സംരക്ഷണവും മികച്ച ഭാവിയും, ആരാധകര്‍ വ്യക്തതയും അര്‍ഹിക്കുന്നുവെന്ന് സുനില്‍ ഛേത്രി പറഞ്ഞു.

Also Read: ISL: ഐഎസ്എല്‍ ‘തീര്‍ന്നിട്ടില്ല’ ! ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് രണ്ടാം ജന്മം; ഫെബ്രുവരിയില്‍ തുടങ്ങും?

ഇന്ത്യൻ ഫുട്ബോൾ ഭരണസമിതിക്ക് ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെന്ന് താരങ്ങള്‍ വിമര്‍ശിച്ചു. തങ്ങള്‍ തളര്‍ന്നിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ ഫിഫയോട് അഭ്യർത്ഥിക്കുന്നു. സൂറിച്ചിലെ അധികാര കേന്ദ്രങ്ങളിലേക്ക് ഈ സന്ദേശം എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരങ്ങള്‍ പറഞ്ഞു.

ഇതില്‍ രാഷ്ട്രീയമില്ല. ഏറ്റുമുട്ടലിന്റെ അടിസ്ഥാനത്തിലല്ല, ആവശ്യത്തിലൂന്നിയാണ് ഇത് പറയുന്നത്. മാനുഷിക, കായിക, സാമ്പത്തിക പ്രതിസന്ധികളെ നേരിടുകയാണ്. എത്രയും വേഗം രക്ഷാപ്രവര്‍ത്തനം നടത്തണം. ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. ദയവായി അതിന് സഹായിക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.

വീഡിയോ കാണാം

Related Stories
Ruben Amorim : മാനേജ്മെൻ്റിനെ വിമർശിച്ചു ; പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
KKR: ഷാരൂഖ് ഖാൻ മാത്രമല്ല, കെകെആറിന്റെ ഉടമകളായി ഈ ദമ്പതികളും! ആസ്തി കേട്ടാൽ ഞെട്ടും
ISL: ഐഎസ്എല്‍ ‘തീര്‍ന്നിട്ടില്ല’ ! ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് രണ്ടാം ജന്മം; ഫെബ്രുവരിയില്‍ തുടങ്ങും?
ISL: ഐഎസ്എൽ നടത്താൻ രണ്ട് വഴികൾ; ക്ലബുകൾക്ക് മുന്നിൽ നിർദ്ദേശം വച്ച് ഫുട്ബോൾ അസോസിയേഷൻ
Jyothi Yarraji: ഹര്‍ഡിള്‍സുകളെ മിന്നല്‍പ്പിണറാക്കിയ വനിതാ താരോദയം; 2025 ജ്യോതി യര്‍രാജി മിന്നിച്ച വര്‍ഷം
Indian Football Year Ender 2025: മാനൊലോ പോയി, ജമീല്‍ വന്നു; എന്നിട്ടും മാറ്റമില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍; കാല്‍പന്തുകളിക്ക് 2025 സമ്മാനിച്ചത്‌
അശ്വിനെ മറികടന്ന് മിച്ചൽ സ്റ്റാർക്കിൻ്റെ റെക്കോർഡ് നേട്ടം
ട്രെയിന്‍ മിസ്സായാൽ ആ ടിക്കറ്റ് വെച്ച് മറ്റൊരു ട്രെയിനിൽ കയറാമോ
ഒടുവില്‍ ചിത്രം തെളിഞ്ഞു, ഡബ്ല്യുപിഎല്ലില്‍ ഇവര്‍ നയിക്കും
മധുരം മാത്രമല്ല, ഷുഗര്‍ കുറയാത്തതിന് കാരണമിത്
മാരത്തണില്‍ പങ്കെടുത്ത് മുഹമ്മദ് റിയാസും, രമേശ് ചെന്നിത്തലയും; രാഷ്ട്രീയ വ്യത്യാസമില്ലാതെ കൂട്ടയോട്ടം
അയ്യേ, ഇതു കണ്ടോ? ഫുഡ് കൗണ്ടറില്‍ ഓടിക്കളിക്കുന്ന പാറ്റ; എങ്ങനെ വിശ്വസിച്ച് കഴിക്കും
ഇത് ഐഎന്‍എസ്വി കൗണ്ടിന്യയിലെ ദൃശ്യങ്ങളോ? അതിശയിപ്പിക്കുന്ന കാഴ്ച
മരത്തിന് മുകളില്‍ കയറി അടിയുണ്ടാക്കുന്ന പുള്ളിപ്പുലികള്‍; ബോര്‍ ടൈഗര്‍ റിസര്‍വിലെ കാഴ്ച