Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Virat Kohli’s Instagram Active: കോലിയുടെ അക്കൗണ്ട് തിരഞ്ഞെത്തിയവര്‍ കണ്ടത് "ഈ പേജ് ലഭ്യമല്ല" എന്ന സന്ദേശമായിരുന്നു. ഇതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Virat Kohli
മുംബൈ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകളായിരുന്നു കടന്നുപോയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെട്ടെന്ന് അപ്രത്യക്ഷമായതാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്. 274 മില്യണ്‍ ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടാണ് പെട്ടെന്ന് അപ്രത്യക്ഷമായത്.
കോലിയുടെ അക്കൗണ്ട് തിരഞ്ഞെത്തിയവര്‍ കണ്ടത് “ഈ പേജ് ലഭ്യമല്ല” എന്ന സന്ദേശമായിരുന്നു. ഇതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. താരത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ അദ്ദേഹം സ്വയം ഡിആക്ടിവേറ്റ് ചെയ്തതാണോ എന്ന തരത്തിലുള്ള ചർച്ചകളും നടന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
Also Read:‘ചേട്ടനെ ശല്യപ്പെടുത്തല്ലേ’; തിരുവനന്തപുരത്തെത്തിയ സഞ്ജുവിനെ ട്രോളി സൂര്യകുമാർ യാദവ്
കോലിയുടെ അക്കൗണ്ട് കാണാതായതോടെ ചോദ്യങ്ങളുമായി ആരാധകർ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയുടെ ഇൻസ്റ്റാഗ്രാം പേജിലേക്ക് ഒഴുകിയെത്തി. “ചീക്കുവിന് എന്തുപറ്റി?”, “ഭയ്യയുടെ അക്കൗണ്ട് എവിടെപ്പോയി?” എന്നിങ്ങനെ ആയിരക്കണക്കിന് ചോദ്യങ്ങളായിരുന്നു അനുഷ്കയുടെ പോസ്റ്റുകൾക്ക് താഴെ വന്നത്. എന്നാൽ അക്കൗണ്ട് അപ്രത്യഷമായി മണിക്കൂറുകള്‍ക്ക് ശേഷം കോലി ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തിയതോടെ ആരാധകരുടെ ആശങ്കയ്ക്ക് വിരാമമായി.