Fairphone 6: ബാറ്ററി മാറ്റാവുന്ന സ്മാർട്ട്ഫോൺ; പഴമയിലേക്കൊരു തിരിച്ചുപോക്കുമായി ഫെയർഫോൺ 6
Fairphone 6 With Replacable Battery: ബാറ്ററി മാറ്റാവുന്ന ഫോൺ അവതരിപ്പിച്ച് ഫെയർഫോൺ. ഫെയർഫോൺ 6 ആണ് കമ്പനി അവതരിപ്പിച്ചത്.
ബാറ്ററി മാറ്റാവുന്ന സ്മാർട്ട്ഫോണുമായി ഫെയർഫോൺ. ഫെയർഫോൺ 6 മോഡലിലാണ് ഉപഭോക്താക്കൾക്ക് ബാറ്ററി മാറ്റാനുള്ള അവസരമുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ മാർക്കറ്റുകളിൽ ഫോൺ അവതരിപ്പിച്ചു. 4,415 എംഎഎച്ച് ബാറ്ററിയും 6.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയുമാണ് ഫോണിൻ്റെ മറ്റ് സവിശേഷതകൾ.
ഡച്ച് കമ്പനിയാണ് ഫെയർഫോൺ. സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 പ്രൊസസറിലാണ് ഫോണിൻ്റെ പ്രവർത്തനം. ആൻഡ്രോയ്ഡ് 15 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. എട്ട് വർഷത്തെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭിക്കും. റീസൈക്കിൾഡ് പദാർത്ഥങ്ങൾ കൊണ്ടാണ് ഫോൺ നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ബാക്ക് പാനലിൽ ഘടിപ്പിക്കാവുന്ന കാർഡ് ഹോൾഡർ, ഫിംഗർ ലൂപ്, ലന്യാർഡ് തുടങ്ങി വിവിധ ആക്സസറീസും ഈ ഫോണിനൊപ്പം ലഭിക്കും.
യുകെയിൽ 599 യൂറോയാണ് ഫോണിൻ്റെ വില. ഇന്ത്യൻ കറൻസിയിൽ ഏകദേശം 59,000 രൂപ. ക്ലൗഡ് വൈറ്റ്, ഫോറസ്റ്റ് ഗ്രീൻ, ഹൊറൈസൺ ബ്ലാക്ക് നിറങ്ങളിൽ ഫോൺ ലഭിക്കും. വ്യക്തിഗത സുരക്ഷ വാഗ്ദാനം ചെയ്യുന്ന മോഡലാണ് ഇത്. മോഡലിൻ്റെ ഡീഗൂഗിൾഡ് വേർഷന് 649 യൂറോ (65,000 രൂപ) വില നൽകണം.




8 ജിബി റാം + 256 ജിബി മെമ്മറി വേരിയൻ്റാണ് ഫോണിലുള്ളത്. മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ചത് ഫോണിലെ മെമ്മറി രണ്ട് ടിബി വരെ വർധിപ്പിക്കാം. 50 മെഗാപിക്സലിൻ്റെ സോണി ലൈഷ്യ 700സി ആണ് റിയർ ഭാഗത്തെ പ്രധാന ക്യാമറ. 10x ഡിജിറ്റൽ സൂമും ഒപ്ടിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷനും പ്രധാന ക്യാമറയിലുണ്ട്. 13 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ആംഗിൾ ക്യാമറയും പിൻവശത്തുണ്ട്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 30 വാട്ടിൻ്റെ വയർഡ് ചാർജിംഗ് ഫോണിലുണ്ട്. സിംഗിൾ ചാർജിൽ തുടർച്ചയായ 12 മണിക്കൂർ വെബ് ബ്രൗസിംഗ് ടൈമാണ് കമ്പനി അവകാശപ്പെടുന്നത്.