AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shubhanshu Shukla: ചരിത്ര നിമിഷം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്ത്യന്‍ പാദസ്പര്‍ശം; ശുഭാന്‍ഷു ശുക്ല ഐഎസ്എസിലെത്തി

Shubhanshu Shukla scripts history: രണ്ടാഴ്ചയ്ക്കുള്ളിൽ സംഘം 60 പരീക്ഷണങ്ങള്‍ നടത്തും. ഇതില്‍ ഏഴ് പകീക്ഷണങ്ങള്‍ ഇന്ത്യ നിര്‍ദ്ദേശിച്ചതാണ്. ദൗത്യത്തിന് ശേഷമുള്ള ശുഭാന്‍ഷുവിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിരുന്നു. 'മാജിക്കല്‍' എന്നാണ് അദ്ദേഹം ഈ യാത്രയെ വിശേഷിപ്പിച്ചത്

Shubhanshu Shukla: ചരിത്ര നിമിഷം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്ത്യന്‍ പാദസ്പര്‍ശം; ശുഭാന്‍ഷു ശുക്ല ഐഎസ്എസിലെത്തി
ശുഭാന്‍ഷു ശുക്ലയും സംഘവും Image Credit source: PTI
jayadevan-am
Jayadevan AM | Published: 26 Jun 2025 19:44 PM

ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാന്‍ഷു ശുക്ല. ശുഭാന്‍ഷു ഉള്‍പ്പെടെയുള്ള ആക്‌സിയം 4 മിഷന്‍ സംഘം സ്‌പേസ് സ്റ്റേഷനി(ഐഎസ്എസ്)ലെത്തി. വൈകുന്നേരം നാലു മണിയോടെയാണ് ഡോക്കിങ് നടന്നത്. ബഹിരാകാശ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന നടപടിക്രമമാണ് ഡോക്കിംഗ്. ഡോക്കിങിന് ശേഷം രണ്ട് മണിക്കൂറോളം നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷം ആറു മണിയോടെ സംഘാംഗങ്ങള്‍ സ്‌പേസ് സ്റ്റേഷനില്‍ പ്രവേശിച്ചു. സ്‌പേസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് ഏഴ് ബഹിരാകാശ യാത്രികര്‍ സംഘത്തെ ആലിംഗനങ്ങളോടെയാണ് സ്വീകരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.01 നാണ്‌ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഫ്ലോറിഡയിലെ ലോഞ്ച് കോംപ്ലക്സ് 39A യിൽ നിന്ന് കുതിച്ചുയർന്നത്. ആറു തവണ നീട്ടിവച്ചതിന് ശേഷമാണ് ദൗത്യം വിജയകരമായി നടപ്പിലാക്കിയത്. ശുഭാന്‍ഷുവും സംഘവും 14 ദിവസം ബഹിരാകാശത്ത് തങ്ങും.

രണ്ടാഴ്ചയ്ക്കുള്ളിൽ സംഘം 60 പരീക്ഷണങ്ങള്‍ നടത്തും. ഇതില്‍ ഏഴ് പകീക്ഷണങ്ങള്‍ ഇന്ത്യ നിര്‍ദ്ദേശിച്ചതാണ്. ദൗത്യത്തിന് ശേഷമുള്ള ശുഭാന്‍ഷുവിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിരുന്നു. ‘മാജിക്കല്‍’ എന്നാണ് അദ്ദേഹം ഈ യാത്രയെ വിശേഷിപ്പിച്ചത്. കൂടെയുള്ള ത്രിവര്‍ണ പതാക താന്‍ തനിച്ചല്ല എന്ന് ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read Also: Shubhanshu Shukla: ഈ യാത്രയില്‍ ഒറ്റയ്ക്കല്ലെന്ന് ശുഭാന്‍ഷു ശുക്ല; സാക്ഷാത്കരിക്കപ്പെടുന്നത് 140 കോടി ജനങ്ങളുടെ അഭിലാഷമെന്ന് മോദി

ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാന്‍ഷു ശുക്ലയ്‌ക്കൊപ്പം, മിഷൻ കമാൻഡറും മുൻ നാസ ബഹിരാകാശയാത്രികനുമായ പെഗ്ഗി വിറ്റ്‌സൺ, പോളിഷ് ബഹിരാകാശയാത്രികൻ സ്ലാവോസ് ഉസ്‌നാൻസ്‌കി വിസ്‌നിയേവ്‌സ്‌കി, ഹംഗേറിയൻ പേലോഡ് സ്പെഷ്യലിസ്റ്റ് ടിബോർ കപു എന്നിവരാണ് ഒപ്പമുള്ളത്. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ശുഭാന്‍ഷു സ്വന്തമാക്കി.