Samsung Galaxy S24 FE: സാംസങ് ഗ്യാലക്സി എസ്24 എഫ്ഇയ്ക്ക് ഇപ്പോൾ പകുതിവില; ഫാൻ എഡിഷൻ വാങ്ങാൻ സുവർണാവസരം
Samsung Galaxy S24 FE Discount: സാംസങ് ഗ്യാലക്സി എസ് 24 എഫ്ഇയ്ക്ക് വൻ വിലക്കിഴിവ്. ആമസോണിലാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
സാംസങ് ഗ്യാലക്സി എസ് 34 പരമ്പരയിലെ ഫാൻ എഡിഷന് വൻ വിലക്കിഴിവുമായി ആമസോൺ. കഴിഞ്ഞ സെപ്തംബറിൽ 59,999 രൂപയ്ക്കാണ് സാംസങ് ഗ്യാലക്സി എസ് 24 എഫ്ഇ ഇന്ത്യയിൽ പുറത്തിറങ്ങിയത്. ബേസ് വേരിയൻ്റിനായിരുന്നു ഈ വില. ഈ മോഡൽ ഇപ്പോൾ 40,000 രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കും. ഒപ്പം അഡീഷണൽ എക്സ്ചേഞ്ച് ഓഫറും ലഭിക്കും.
സാംസങ് ഗ്യാലക്സി എസ്24 എഫ്ഇ 8 ജിബി റാം + 128 ജിബി മെമ്മറി വേരിയൻ്റിന് 35,655 രൂപയാണ് നിലവിൽ ആമസോണിലെ വില. അവതരിപ്പിച്ച വിലയായ 59,999 രൂപയിൽ നിന്ന് 24,344 രൂപ വിലക്കിഴിവിലാണ് ഇപ്പോൾ ഫോൺ ലഭിക്കുക. 8 ജിബി + 256 ജിബി മോഡലിൻ്റെ വില 65,999 രൂപയിൽ നിന്ന് 43,300 രൂപയായി കുറഞ്ഞു. എപ്പോൾ വരെയാവും ഈ വിലക്കിഴിവെന്ന് വ്യക്തമല്ല.
Also Read: New Sim Regulations: ഇനി കെവൈസി ഇല്ലാതെ പുതിയ സിം ലഭിക്കില്ല; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ




ഇതിനൊപ്പം തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാർഡ് വഴി 1250 രൂപ വരെ വിലക്കിഴിവ് ലഭിക്കും. ഇതോടെ ബേസിക് വേരിയൻ്റിൻ്റെ വില 34,405 രൂപയായി കുറയും. സാംസങിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ മോഡൽ 59,999 രൂപയ്ക്കാണ് ഇപ്പോഴും വില്പന നടക്കുന്നത്. ഫ്ലിപ്കാർട്ടിൽ ഫോണിൻ്റെ വില 39,999 രൂപയാണ്.
കഴിഞ്ഞ മാസം സെപ്തംബറിലാണ് ഇന്ത്യൻ മാർക്കറ്റിൽ സാംസങ് ഗ്യാലക്സി എസ്24 എഫ്ഇ അവതരിപ്പിച്ചത്. 6.7 ഇഞ്ചിൻ്റെ ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്. എക്സിനോസ് 2400ഇ എസ്ഒസി ആണ് ചിപ്സെറ്റ്. രണ്ട് വേരിയൻ്റുകളാണ് ഫോണിന് ഉള്ളത്. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയാണ് പിൻഭാഗത്തുള്ളത്. എട്ട് മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും 12 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ആംഗിൾ ക്യാമറയും ഫോണിൻ്റെ പിൻഭാഗത്തുണ്ട്. 10 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4700 മെഗാപിക്സൽ ബാറ്ററിയും ഫോണിലുണ്ട്.