AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Google Search AI Mode: ഗൂഗിൾ സെർച്ചിലെ എഐ മോഡ് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു; അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യ രാജ്യം

Google Search AI Mode To India: ഗൂഗിൾ സെർച്ചിലെ എഐ മോഡ് ഇന്ത്യയിലേക്ക് കൂടി നീട്ടി. മാർച്ചിൽ അമേരിക്കയിൽ അവതരിപ്പിച്ച സേവനമാണ് ഇന്ത്യയിലേക്ക് നീട്ടിയത്.

Google Search AI Mode: ഗൂഗിൾ സെർച്ചിലെ എഐ മോഡ് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു; അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യ രാജ്യം
ഗൂഗിൾ സെർച്ച് എഐ മോഡ്Image Credit source: Screengrab
abdul-basith
Abdul Basith | Published: 25 Jun 2025 11:07 AM

ഗൂഗിൾ സെർച്ചിലെ എഐ മോഡ് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു. അമേരിക്കയ്ക്ക് പുറത്ത് ഈ സേവനം ലഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഇക്കഴിഞ്ഞ മാർച്ചിലാണ് എഐ അടിസ്ഥാനമാക്കിയുള്ള ഗൂഗിൾ സെർച്ച് അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചത്. മെയ് മാസത്തിൽ എല്ലാ ഉപഭോക്താക്കൾക്കും ഇത് ലഭ്യമാക്കി. ഈ സേവനമാണ് ഇപ്പോൾ ഇന്ത്യയിലേക്ക് കൂടി നീട്ടിയിരിക്കുന്നത്.

ഗൂഗിൾ വെബ്സൈറ്റിൽ പ്രത്യേക ഓപ്ഷനായി എഐ മോഡ് ഉണ്ടാവും. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഗൂഗിൾ ലെൻസിൽ ഇൻ്റഗ്രേറ്റഡ് ആയും ഈ ഫീച്ചർ ലഭ്യമാവും. സെർച്ച് ലാബ്സിലാണ് ഇപ്പോൾ ഈ ഓപ്ഷൻ ലഭ്യമായിട്ടുള്ളത്. സെർച്ച് ലാബ്സിൽ നിന്ന് ഉപഭോക്താക്കൾ എഐ മോഡ് രജിസ്റ്റർ ചെയ്താൽ അവർക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങും. ആക്ടിവേറ്റ് ചെയ്താൽ റിസൾട്ട് പേജിലെ സെർച്ച് ബോക്സിന് താഴെ ഏറ്റവും ഇടതുവശത്തായി എഐ മോഡിൻ്റെ പുതിയ ഓപ്ഷനുണ്ടാവും.

ജെമിനി 2/5 എൽഎൽഎം ലാംഗ്വേജിലാണ് എഐ സെർച്ച് പ്രവർത്തിക്കുക. വളരെ കൃത്യതയാർന്ന വിവരങ്ങൾ നൽകാൻ ഈ ലാംഗ്വേജ് മോഡലിനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗൂഗിൾ വെബ്സൈറ്റിലും ഗൂഗിൾ ആപ്പിലും എഐ മോഡ് ലഭ്യമാണ്. ഗൂഗിൾ ലെൻസിലെ നിലവിലെ ഉപയോഗത്തിനൊപ്പം എഐ മോഡും ലഭ്യമാവും. വോയിസ് ഇൻപുട്ടും ഈ മോഡിൽ ലഭ്യമാവും.

Also Read: Vivo X200 FE: വമ്പൻ ബാറ്ററിയും റാമുമായി വിവോ എക്സ്200 ഫാൻ എഡിഷൻ പുറത്തിറങ്ങി; പ്രത്യേകതകളറിയാം

അമേരിക്കയിലെ എഐ മോഡിന് അപ്ഗ്രേഡ് ലഭിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. സെർച്ച് ഹിസ്റ്ററിയുമായി ബന്ധപ്പെട്ട പ്രോംപ്റ്റുകൾ ഉപഭോക്താവിന് നിർദ്ദേശിക്കുന്ന ഓപ്ഷനാവും പുതിയ അപ്ഗ്രേഡിലുണ്ടാവുക. അതായത്, സെർച്ച് ചെയ്യുമ്പോൾ ഉപഭോക്താക്കൾ പ്രോംപ്റ്റ് സജഷനുകൾ കാണും. ഈ പ്രോംപ്റ്റുകളിൽ നിന്ന് ഉപഭോക്താവിന് വേണ്ടത് തിരഞ്ഞെടുക്കാം.