iPhone 17 Air: കാറ്റുപോലെ കനം കുറഞ്ഞ ഐഫോൺ 17 എയർ; വിശദാംശങ്ങളും ഫീച്ചേഴ്സും പുറത്ത്
iPhone 17 Air Features: ഐഫോൺ 17 എയറിൻ്റെ വിശദാംശങ്ങൾ പുറത്ത്. ആപ്പിൾ പുറത്തിറക്കിയതിൽ ഏറ്റവും കട്ടി കുറഞ്ഞ ഫോണാവും ഇതെന്നാണ് സൂചനകൾ. സാംസങ് ഗ്യാലക്സി എഡ്ജിനെക്കാൾ കനം കുറഞ്ഞ ഫോണാവും ഇതെന്ന് റിപ്പോർട്ടുകളുണ്ട്.

കനം കുറഞ്ഞ ഫോണെന്ന അവകാശവാദവുമായി പുറത്തിറങ്ങാനിരിക്കുന്ന ആപ്പിൾ ഐഫോൺ 17 എയറിൻ്റെ വിശദാംശങ്ങളും ഫീച്ചേഴ്സും പുറത്ത്. ആപ്പിളിൻ്റെ ഏറ്റവും കട്ടി കുറഞ്ഞ ഫോൺ ആവും ഇതെന്നാണ് റിപ്പോർട്ടുകൾ. സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ് ആവും പ്രധാനമായും ആപ്പിൾ 17 എയറിൻ്റെ എതിരാളികൾ. സാംസങ് എസ് 25 എഡ്ജിനെക്കാൾ കട്ടി കുറവാവും ആപ്പിളിൻ്റെ ഐഫോൺ 17 എയർ എന്നാണ് സൂചനകൾ.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 17 എയറിൻ്റെ കനം 5.5 മില്ലിമീറ്റർ ആയിരിക്കും. ഇത് സാംസങ് എസ് 25 എഡ്ജിനെക്കാൾ 0.34 മില്ലിമീറ്റർ കനം കുറവാണ്. ഐഫോൺ 17 പ്രോ മാക്സിൻ്റെ വീതിയും നീളവുമാവും 17 എയറിനുണ്ടാവുക. ഐഫോൺ 16 പ്രോ മാക്സിൻ്റെ വലിപ്പമാവും ഈ രണ്ട് ഫോണുകൾക്കും ഉണ്ടാവുക എന്നും സൂചനകളുണ്ട്. ഐഫോൺ 17 എയറിൻ്റെ കട്ടി കുറവായിരിക്കും. അതായത് ഐഫോൺ 17 പ്രോ മാക്സിൻ്റെയും ഐഫോൺ 17 എയറിൻ്റെയും നീളം 163 മില്ലിമീറ്ററും വീതി 77.6 മില്ലിമീറ്ററുമാവും.
6.9 ഇഞ്ച് എൽടിപിഒ അമോഎൽഇഡി ഡിസ്പ്ലേ ആവും ഐഫോൺ 17 എയറിനുണ്ടാവുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുക. ഐഫോൺ പ്രോ മാക്സിനെപ്പോലെ ഐഫോൺ 17 പ്രോ മാക്സിലും ഐഫോൺ 17 എയറിലും സ്ലിം ഡിസ്പ്ലേ ബസൽ ആവും ഉണ്ടാവുക. ഐഫോൺ 17 പ്രോ മാക്സിൻ്റെ കട്ടി 8.7 മില്ലിമീറ്ററാവും. ഈ മോഡലിന് മൂന്ന് റിയർ ക്യാമറ ഉണ്ടാവും. എന്നാൽ, ഐഫോൺ 17 എയർ മോഡലിന് ഒരു റിയർ ക്യാമറ മാത്രമേ ഉണ്ടാവൂ. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ ഫോണുകൾക്കെല്ലാം അലൂമിനിയം ഫ്രെയിം ആവും ഉണ്ടാവുക. ഐഫോൺ 17 എയറിൻ്റെ ബാറ്ററി സാധാരണയിലും ചെറുതാവും. ഫോണിലെ ഫിസിക്കൽ സിം സ്ലോട്ട് ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതിലൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല.




Also Read: Android 16: ആൻഡ്രോയ്ഡ് 16 എത്തുന്നു; ഈ വർഷം ജൂണിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്
ആൻഡ്രോയ്ഡ് 16
ആൻഡ്രോയ്ഡ് 16 ഏറെ വൈകാതെ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബാഴ്സലോണയിൽ വച്ച് നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് കോൺഗ്രസിലാണ് ഗൂഗിളിൻ്റെ വെളിപ്പെടുത്തൽ. ഇക്കൊല്ലം ജൂണിൽ ആൻഡ്രോയ്ഡ് 16 റിലീസാവുമെന്നാണ് ഗൂഗിൾ നൽകുന്ന സൂചന. സാധാരണ രീതിയിൽ ഓഗസ്റ്റിലാണ് ആൻഡ്രോയ്ഡ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്ത് പുറത്തിറക്കാറുള്ളത്. എന്നാൽ, ഇത്തവണ ജൂണിൽ തന്നെ ആൻഡ്രോയ്ഡ് 16 റിലീസായേക്കും.