5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Microsoft Edge: മൈക്രോസോഫ്റ്റ് എഡ്ജിന് ഇനി എഐ സ്‌കെയർവെയർ ബ്ലോക്കർ; എന്താണ് ഈ പുതിയ സംവിധാനം?

Microsoft Edge AI Scareware Blocker : കഴിഞ്ഞ നവംബറിൽ നടന്ന മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് ഇവന്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായിരുന്നു. മൈക്രോസോഫ്റ്റ് എഡ്ജിനുള്ള സ്കെയർവെയർ ബ്ലോക്കർ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിൽ പ്രിവ്യൂവിൽ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്‌കാമില്‍ നിന്ന് സുരക്ഷിതരാകാന്‍ ഉപയോക്താക്കള്‍ക്ക് ഇത് സ്വമേധയാ പ്രവര്‍ത്തനക്ഷമമാക്കണം

Microsoft Edge: മൈക്രോസോഫ്റ്റ് എഡ്ജിന് ഇനി എഐ സ്‌കെയർവെയർ ബ്ലോക്കർ; എന്താണ് ഈ പുതിയ സംവിധാനം?
മൈക്രോസോഫ്റ്റ് എഡ്ജ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 08 Feb 2025 10:34 AM

മിക്ക വിൻഡോസ് പിസികളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ക്രോമിയം അധിഷ്ഠിത ബ്രൗസറാണ്‌ മൈക്രോസോഫ്റ്റ് എഡ്ജ്. സ്കെയർവെയർ ബ്ലോക്കർ എന്ന പുതിയ സംവിധാനം കൂടി ഇനി എഡ്ജിന്റെ ഭാഗമാകും. സ്കാമുകൾക്കെതിരായ പ്രതിരോധമാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. പിസിയിൽ മാൽവെയർ ബാധിച്ചിട്ടുണ്ടെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ടെക് സപ്പോർട്ട് സ്കാമുകളാണ് സ്കെയർവെയർ സ്കാമുകൾ. സിസ്റ്റത്തിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് ബ്രൗസറുകളിൽ സന്ദേശങ്ങൾ പ്രദർശിപ്പിക്കും. തുടര്‍ന്ന് വ്യാജ ടെക് സപ്പോര്‍ട്ട് നമ്പറിലേക്ക് വിളിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ സ്‌കാമിലൂടെ ചെയ്യുന്നത്. സിസ്റ്റത്തിലേക്ക് ആക്‌സസ് ലഭിക്കുകയാണ് ഈ തട്ടിപ്പിന് പിന്നിലെ ലക്ഷ്യം.

നിലവിലെ സ്‌കാമുകള്‍ തിരിച്ചറിയുന്നതിനും, തടയുന്നതിനും, പുതിയ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും പുതിയ സംവിധാനത്തിലൂടെ മെഷീന്‍ ലേണിംഗ് മോഡല്‍ ഉപയോഗിക്കുന്നതായി മൈക്രോസോഫ്റ്റ് പറയുന്നു. പിസിയിൽ ലോക്കലായി ഈ മോഡൽ പ്രവർത്തിക്കുന്നുവെന്നും, മൈക്രോസോഫ്റ്റിലേക്ക് ഒരു ഡാറ്റയും അയയ്ക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.

ഒരു പേജ് സ്‌കാമാണെന്ന് സംശയിക്കുമ്പോള്‍, ഫുള്‍ സ്‌ക്രീന്‍ മോഡില്‍ നിന്ന് ഓട്ടോമാറ്റിക്കായി പുറത്തുകടക്കുകയും, ഓഡിയോ പ്ലേബാക്ക് നിര്‍ത്തി ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതിലൂടെ ഉപയോക്താവിനെ കണ്‍ട്രോള്‍ ഏല്‍പിക്കുകയാണ് സ്കെയർവെയർ ബ്ലോക്കറിലൂടെ എഡ്ജ് ചെയ്യുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

Read Also : ഇനി കാത്തിരിക്കേണ്ട; ഫോൾഡബിൾ ഐഫോൺ ഏറെ വൈകാതെ വിപണിയിലെത്തും

കഴിഞ്ഞ വർഷം നവംബറിൽ നടന്ന മൈക്രോസോഫ്റ്റ് ഇഗ്നൈറ്റ് ഇവന്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായിരുന്നു. മൈക്രോസോഫ്റ്റ് എഡ്ജിനുള്ള സ്കെയർവെയർ ബ്ലോക്കർ നിലവിൽ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിൽ പ്രിവ്യൂവിൽ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്‌കാമില്‍ നിന്ന് സുരക്ഷിതരാകാന്‍ ഉപയോക്താക്കള്‍ക്ക് ഇത് സ്വമേധയാ പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്.

വിൻഡോസ് പിസിയിൽ എഡ്ജ് ഓപ്പണ്‍ ചെയ്ത്‌ സ്ക്രീനിന്റെ മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്ത് സെറ്റിങ്‌സ് തിരഞ്ഞെടുക്കണം. ഇതില്‍ ‘പ്രൈവസി, സര്‍ച്ച്, സര്‍വീസസ്’ എന്ന ഓപ്ഷനില്‍ ‘സെക്യൂരിറ്റി’ തിരഞ്ഞെടുക്കണം. തുടര്‍ന്ന്‌ ‘സ്കെയർവെയർ ബ്ലോക്കർ’ എന്ന് പേരുള്ള ടോഗിൾ ഓണാക്കണം. പിന്നീട് എഡ്ജ് റീസ്റ്റാര്‍ട്ട് ചെയ്യാം. സ്കെയർവെയർ സൈറ്റുകളെ തത്സമയം ട്രാക്ക് ചെയ്യുന്ന ഡിഫെൻഡർ സ്മാർട്ട്സ്ക്രീനുമായി ചേർന്നാണ് പുതിയ ഫീച്ചർ പ്രവർത്തിക്കുന്നതെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം.