Russia Patents Drone Tech: ഓര്‍ബിറ്റല്‍ സ്റ്റേഷനില്‍ നിന്നും നേരിട്ട് ഡ്രോണ്‍ വിക്ഷേപണം; പേറ്റന്റ് നേടി റഷ്യ

Russia Secures Patent For Launching Drones From Orbital Station: ചാന്ദ്ര പരിവേഷണങ്ങളിലും റഷ്യ ഇത് ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2030 ഓടെ റഷ്യ സ്വന്തം ഓര്‍ബിറ്റര്‍ സ്‌റ്റേഷന്‍ മൊഡ്യൂള്‍ ബൈ മൊഡ്യൂളിലേക്ക് മാറുമെന്ന് ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും വ്യക്തമാക്കി.

Russia Patents Drone Tech: ഓര്‍ബിറ്റല്‍ സ്റ്റേഷനില്‍ നിന്നും നേരിട്ട് ഡ്രോണ്‍ വിക്ഷേപണം; പേറ്റന്റ് നേടി റഷ്യ

പ്രതീകാത്മക ചിത്രം

Updated On: 

08 Jun 2025 17:42 PM

മോസ്‌കോ: റോബര്‍ട്ടുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓര്‍ബിറ്റല്‍ സ്‌റ്റേഷനില്‍ നിന്ന് ബഹിരാകാശ പേടകങ്ങള്‍ വിക്ഷേപിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് നേടി റഷ്യ. ലോകത്തിലെ ആദ്യ റോബോട്ടിക്ക് വിക്ഷേപണ കേന്ദ്രം കൂടിയാണിത്. റഷ്യന്‍ ഓര്‍ബിറ്റല്‍ സ്‌റ്റേഷനില്‍ ആദ്യ ഡ്രോണ്‍ പ്ലാറ്റ്‌ഫോം എന്ന വിദ്യ പരീക്ഷിക്കാനൊരുങ്ങുകയാണ് റഷ്യ.

ചാന്ദ്ര പരിവേഷണങ്ങളിലും റഷ്യ ഇത് ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2030 ഓടെ റഷ്യ സ്വന്തം ഓര്‍ബിറ്റല്‍ സ്‌റ്റേഷന്‍ മൊഡ്യൂള്‍ ബൈ മൊഡ്യൂളിലേക്ക് മാറുമെന്ന് ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും വ്യക്തമാക്കി.

റോബോര്‍ട്ടിക് അറ്റുക്കുറ്റപ്പണികള്‍ക്ക് പിന്തുണയ്ക്കുന്ന ആദ്യത്തെ ഡ്രോണ്‍ പ്ലാറ്റ്‌ഫോമായിരിക്കും ഇതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 2027നും 2033നും ഇടയില്‍ ഭ്രമണപഥത്തില്‍ വിന്യസിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന റഷ്യന്‍ ഓര്‍ബിറ്റല്‍ സ്‌റ്റേഷന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

ഓര്‍ബിറ്റല്‍ സ്‌റ്റേഷന്റെ ആദ്യ ഭാഗമായ സയന്റിഫിക് ആന്‍ഡ് പവര്‍ മൊഡ്യൂള്‍ 2027 അവസാനത്തോടെ വിക്ഷേപിക്കും. 2030 ആകുമ്പോഴേക്ക്
യൂണിവേഴ്‌സല്‍ നോഡ്, ഗേറ്റ്വേ, ബേസ് മൊഡ്യൂളുകള്‍ എന്നിവയുള്‍പ്പെടെയുള്ള അധിക ഘടകങ്ങള്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇവ സയന്റിഫിക് ആന്‍ഡ് പവര്‍ മൊഡ്യൂളിനൊപ്പം ചേര്‍ന്ന് സ്റ്റേഷന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കും.

Also Read: Fungus Smuggling Case: കൊവിഡിനേക്കാള്‍ അപകടകാരി; യുഎസ് ഫംഗസ് കള്ളക്കടത്തില്‍ മുന്നറിയിപ്പുമായി വിദഗ്ധന്‍

സ്റ്റേഷന്റെ വിന്യാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ 2031 നും 2033 നും ഇടയില്‍ രണ്ട് ടാര്‍ഗെറ്റ് മൊഡ്യൂളുകള്‍ ഡോക്ക് ചെയ്തുകൊണ്ട് സൗകര്യം വികസിപ്പിക്കുന്നത് ഉള്‍പ്പെടും. 2030 ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം മാറ്റുന്നതിന് ശേഷം റഷ്യയുടെ ഓര്‍ബിറ്റല്‍ സ്റ്റേഷന്റെ വിന്യാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്