Vivo X Fold 5: വിവോ എക്സ് ഫോൾഡ് 5, വിവോ എക്സ്200 എഫ്ഇ ഫോണുകൾ ഈ മാസം പുറത്തിറങ്ങും; സ്പെക്സ് ഇങ്ങനെ
Vivo X Fold 5 And Vivo X200 FE Specs: വിവോ എക്സ് ഫോൾഡ് 5, വിവോ എക്സ്200 എഫ്ഇ മോഡലുകൾ ഈ മാസം തന്നെ പുറത്തിറങ്ങും. നേരത്തെ ചൈനീസ്, തായ്വാനീസ് മാർക്കറ്റുകളിൽ ഈ ഫോൺ പുറത്തിറങ്ങിയിരുന്നു.

വിവോ എക്സ് ഫോൾഡ് 5, വിവോ എക്സ്200 എഫ്ഇ ഫോണുകൾ ഈ മാസം തന്നെ ഇന്ത്യൻ വിപണിയിലെത്തും. ബുക്ക്സ്റ്റൈൽ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് വിവോ എക്സ് ഫോൾഡ് 5. ചൈനീസ് മാർക്കറ്റിൽ കഴിഞ്ഞ ജൂണിലാണ് ഫോൺ ആദ്യമായി അവതരിപ്പിച്ചത്. വിവോ എക്സ്200 എഫ്ഇ ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ തായ്‌വാനീസ് മാർക്കറ്റിൽ പുറത്തിറങ്ങിയിരുന്നു.
ജൂലായ് 14 ഉച്ചയ്ക്ക് 12 മണിക്ക് രണ്ട് ഫോണുകളും ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുമെന്ന് വിവോ വാർത്താകുറിപ്പിൽ അറിയിച്ചു. വിവോ ഇന്ത്യ ഇ- സ്റ്റോർ വഴിയും ഫ്ലിപ്കാർട്ട് വഴിയും ഫോൺ വാങ്ങാം. ഫ്ലിപ്കാർട്ടിനെ വിവോ എക്സ്200 എഫ്ഇയുടെ മൈക്രോസൈറ്റ് നൽകുന്ന സൂചന അനുസരിച്ച് ആംബർ യെല്ലോ, ഫ്രോസ്റ്റ് ബ്ലൂ, ലൂക്സ് ഗ്രേ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. വിവോ എക്സ് ഫോൾഡ് 5 ടൈറ്റാനിയം ഗ്രേ നിറത്തിലാവും.




വിവോ എക്സ് ഫോൾഡ് 5 ഫോൺ ചൈനീസ് മോഡലിനേതിന് സമാനമാണ്. അൾട്ര സ്ലിം, അൾട്ര ലൈറ്റ് എന്നാണ് കമ്പനിയുടെ അവകാശവാദം. 50 മെഗാപിക്സലിൻ്റെ ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 6000 എംഎഎച്ച് ബാറ്ററിയും 80 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗും ഫോണിലുണ്ട്. വിവോ എക്സ്200 എഫ്ഇയിൽ 50 മെഗാപിക്സലിൻ്റെ രണ്ട് ക്യാമറകളും 8 മെഗാപിക്സലിൻ്റെ ഒരു ക്യാമറയും പിൻഭാഗത്തുണ്ട്. 6.31 ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിൽ ഉള്ളത്. 6500 എംഎഎച്ച് ബാറ്ററിയും 90 വാട്ട് ഫാസ്റ്റ് ചാർജിംഗും ഫോണിലെ മറ്റ് സവിശേഷതകളാണ്. വിവോയുടെ പ്രീമിയം ഫോണായ വിവോ എക്സ്200ൻ്റെ ഫാൻ എഡിഷനാണ് വിവോ എക്സ് 200 എഫ്ഇ.