Benjamin Netanyahu: ‘ഇന്ത്യയും യുഎസും സുഹൃത്തുക്കള്‍, പരിഹാരം സാധ്യമാണ്’; താരിഫ് യുദ്ധത്തില്‍ നെതന്യാഹു

India-US Tariff War: ഏഷ്യയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ഒരു പൊതുവായ അടിത്തറയുണ്ട്. അവര്‍ ഇരുവരും മികച്ച സുഹൃത്തുക്കളാണ്. അതിനാല്‍ തന്നെ ഒരു പരിഹാരം സാധ്യമാണെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

Benjamin Netanyahu: ഇന്ത്യയും യുഎസും സുഹൃത്തുക്കള്‍, പരിഹാരം സാധ്യമാണ്; താരിഫ് യുദ്ധത്തില്‍ നെതന്യാഹു

ബെഞ്ചിമിന്‍ നെതന്യാഹു

Published: 

08 Aug 2025 06:34 AM

ജെറുസലേം: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ ഇന്ത്യയെ പിന്തുണച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യ ഒരു മികച്ച വ്യാപാര പങ്കാളിയാണെന്ന കാര്യത്തില്‍ വാഷിങ്ടണ്‍ ഡിസിയ്ക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു, ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം എടുത്ത് കാണിച്ചുകൊണ്ടായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.

ഏഷ്യയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ഒരു പൊതുവായ അടിത്തറയുണ്ട്. അവര്‍ ഇരുവരും മികച്ച സുഹൃത്തുക്കളാണ്. അതിനാല്‍ തന്നെ ഒരു പരിഹാരം സാധ്യമാണെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

ഹമാസിനെ ഗാസയില്‍ നിന്നും ഒഴിപ്പിച്ച് സൈനിക ആക്രമണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.

അതേസമയം, റഷ്യയില്‍ നിന്നും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിനുള്ള പിഴയായാണ് ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് അധിക നികുതിയായി 50 ശതമാനം ഏര്‍പ്പെടുത്തിയത്. ട്രംപിന്റെ തീരുമാനത്തില്‍ യുക്തിയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു.

ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായ ഭാഷയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലികളെ വളര്‍ത്തുന്നവരുടെയും താത്പര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഇന്ത്യ ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Also Read: Vladimir Putin: ട്രംപുമായുള്ള താരിഫ് പോര് മുറുകുന്നതിനിടെ പുടിന്‍ ഇന്ത്യയിലേക്ക്

അതേസമയം, ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ബരാക് 8 മിസൈല്‍, ഹാര്‍പ്പി ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇസ്രായേലി ആയുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചതായും നെതന്യാഹു പറഞ്ഞു.

ഇന്ത്യയ്ക്ക് സൈനിക ഉപകരണങ്ങള്‍ നല്‍കുന്ന നാലാമത്തെ വലിയ രാജ്യമാണ് ഇസ്രായേല്‍. റഷ്യ, ഫ്രാന്‍സ്, യുഎസ് എന്നിവയാണ് മറ്റ് മൂന്ന് രാജ്യങ്ങള്‍.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ