Viral News: ഒറ്റയ്ക്ക് ലൈവ് വന്നപ്പോൾ 1 ലക്ഷം കാഴ്ച്ചക്കാർ; ഭാര്യയെ കൂടെക്കൂട്ടിയപ്പോൾ 24 ലക്ഷം പേർ, വീഡിയോ ട്രെൻഡിങ്
Chinese Live Streamer Viral News: ചൈനയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലൈവ് സ്ട്രീമറുകളിൽ ഒരാളാണ് വാങ്. ഈ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ ഭാര്യയായ മാൻഡി മാ എന്ന 27കാരിയാണ്.

വാങ് സിയാവോഫെയും മാൻഡി മായും
ചൈനീസ് വ്യാസായിയായ വാങ് സിയാവോഫെയുടെ ലൈവ് സ്ട്രീമുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചൈനയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലൈവ് സ്ട്രീമറുകളിൽ ഒരാളാണ് വാങ്. ഈ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ ഭാര്യയായ മാൻഡി മാ എന്ന 27കാരിയാണ്. അടുത്തിടെ ഇരുവരും ഒരുമിച്ചെത്തിയ ലൈവ് സ്ട്രീമിങ് കണ്ടത് 24 ലക്ഷം പേരാണ്. എന്നാൽ, വാങ് ഒറ്റയ്ക്ക് ചെയ്തിരുന്ന ലൈവ് സ്ട്രീമുകൾക്ക് ഒരു ലക്ഷം കാഴ്ചക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ചൈനീസ് വാർത്താമാധ്യമായ ന്യൂസ് 163യെ ഉദ്ദരിച്ച് വിഎൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മാൻഡി മായുടെ സാന്നിധ്യമാണ് ലൈവ് സ്ട്രീമിങ്ങിൽ ഇത്രയുമധികം കാഴ്ചക്കാരെ ആകർഷിക്കാൻ കാരണമായത്. ലൈവിന് ഇടയിൽ ഇവരുടെ 5000 യൂണിറ്റ് ബ്രെയ്‌സ്ഡ് ഡക്ക് നെക്ക് വിറ്റുപോവുകയും ചെയ്തു. ബിസിനസിൽ വലിയ നഷ്ടം നേരിട്ടിരുന്ന വാങ് സിയാവോഫെയ്ക്ക് ഇത് വലിയൊരു ആശ്വാസമായെന്ന് മാത്രമല്ല മികച്ചൊരു തിരിച്ചുവരവിനും ഇത് സഹായിച്ചു. കഴിഞ്ഞ വർഷമാണ്, വാങ് സിയാവോഫെ ഇൻഫ്ലുവെൻസറും ബിസിനസുകാരിയുമായ മാൻഡി മായെ വിവാഹം ചെയ്തത്. ഇരുവരും തമ്മിൽ 18 വയസ് പ്രായ വ്യത്യാസം ഉണ്ട്.
ALSO READ: ‘പാറ്റ’കളുടെ വിമാന യാത്ര, പരിഭ്രാന്തിയിൽ യാത്രക്കാരിയും; വൈറലായി വിഡിയോ
അതേസമയം, തായ്‌വാനീസ് അഭിനേത്രിയായ ബാർബി ഹ്സുവാണ് വാങ് സിയാവോഫെയുടെ ആദ്യ ഭാര്യ. 2011ലാണ് ഇരുവരും വിവാഹിതരായത്. പിന്നീട്, പരസ്പരം പൊരുത്തപ്പെടാനാവാതെ വന്നതോടെ 2021ൽ ഇവർ വേർപിരിഞ്ഞു. വിവാഹമോചനം നേടിയ ശേഷം 2022ൽ ബാർബി ദക്ഷിണ കൊറിയൻ ഡിജെയും സംഗീതജ്ഞനുമായ കൂ ജുൻ യൂപ്പിനെ വിവാഹം ചെയ്തു. എന്നാൽ, ഈ വർഷത്തിന്റെ തുടക്കത്തിൽ ന്യോമോണിയ ബാധിച്ച് ബാർബി മരിച്ചു. വാങ്ങിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് മാൻഡി മാ തന്നെയാണ്.