Donald Trump: സണ്‍ബാത്തിനിടെ ട്രംപിന്റെ മേല്‍ ഡ്രോണ്‍ പതിച്ചേക്കാം; ഭീഷണിയുമായി ഇറാന്‍

Iran Threatens Donald Trump: ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് ലാരിജാനി പ്രകോപനപരമായ പരാമര്‍ശം നല്‍ത്തിയത്. സണ്‍ബാത്ത് ചെയ്യുന്ന സമയത്ത് ട്രംപിനെ ലക്ഷ്യം വെക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

Donald Trump: സണ്‍ബാത്തിനിടെ ട്രംപിന്റെ മേല്‍ ഡ്രോണ്‍ പതിച്ചേക്കാം; ഭീഷണിയുമായി ഇറാന്‍

ഡൊണാള്‍ഡ് ട്രംപ്‌

Published: 

10 Jul 2025 | 08:53 AM

ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ലക്ഷ്യമിടുന്നതായി ഉന്നത ഉദ്യോഗസ്ഥന്‍. ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയായ മാര്‍ എ ലാഗോയില്‍ പോലും സുരക്ഷിതനല്ലെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനും പരമോന്നത നേതാവ് ആയത്തുള്ള അല ഖാംനഇയുടെ ഉപദേഷ്ടാവുമായ ജവാദ് ലാരിജാനി പറഞ്ഞു.

ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് ലാരിജാനി പ്രകോപനപരമായ പരാമര്‍ശം നല്‍ത്തിയത്. സണ്‍ബാത്ത് ചെയ്യുന്ന സമയത്ത് ട്രംപിനെ ലക്ഷ്യം വെക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ എ ലാഗോയില്‍ സൂര്യപ്രകാശം പതിക്കാന്‍ കഴിയാത്ത വിധമുള്ള കാര്യം ട്രംപ് ചെയ്തു. അദ്ദേഹം വയറ് സൂര്യപ്രകാശത്തിലേക്ക് നേരെ വെച്ച് കിടക്കുമ്പോള്‍ ഒരു ചെറിയ ഡ്രോണ്‍ പൊക്കിളില്‍ വന്നിടിച്ചേക്കാം. ഇത് വളരെ ലളിതമാണെന്നും ലാരിജാനി കൂട്ടിച്ചേര്‍ത്തു.

2020ല്‍ കൊല്ലപ്പെട്ട ഉന്നത ഇറാനിയന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ട്രംപിന് പങ്കുണ്ടെന്നും ലാരിജാനി ആരോപിച്ചു.

Also Read: Donald Trump: യുക്രെയ്‌നുള്ള ആയുധ വിതരണം പുനരാരംഭിച്ച് ഡൊണാള്‍ഡ് ട്രംപ്

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന വധഭീഷണിക്കെതിരെ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അതൊരു ഭീഷണിയാണെന്ന് തനിക്ക് ഉറപ്പില്ല. ഒരു പക്ഷെ അങ്ങനെയാകാം. തനിക്ക് ഏകദേശം 7 വയസുള്ളപ്പോഴാണ് സണ്‍ബാത്ത് ചെയ്തതെന്നും തനിക്ക് അതില്‍ വലിയ താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞു.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ