Donald Trump: കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ട്രംപിന് താല്‍പര്യമില്ല; യുഎസ് ഉദ്യോഗസ്ഥന്‍

India Pakistan Kashmir Issue: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആവശ്യത്തിന് പ്രതിസന്ധികള്‍ ഇപ്പോഴുണ്ട്. എന്നാല്‍ അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ സഹായിക്കാന്‍ ട്രംപ് തയാറാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Donald Trump: കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ട്രംപിന് താല്‍പര്യമില്ല; യുഎസ് ഉദ്യോഗസ്ഥന്‍

ഡൊണാള്‍ഡ് ട്രംപ്

Updated On: 

26 Sep 2025 06:38 AM

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കശ്മീരുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താത്പര്യമില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. കശ്മീര്‍ വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള പ്രശ്‌നമാണെന്നും അതില്‍ ഇടപെടാന്‍ യുഎസിന് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ എന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള പ്രശ്‌നമാണെന്ന നയം അമേരിക്ക തുടരും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആവശ്യത്തിന് പ്രതിസന്ധികള്‍ ഇപ്പോഴുണ്ട്. എന്നാല്‍ അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ സഹായിക്കാന്‍ ട്രംപ് തയാറാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയം പരിഹരിക്കുന്നത് ഇന്ത്യയ്ക്കും പാകിസ്ഥാനും വിടുന്നു. ഇന്ത്യയുമായും പാകിസ്ഥാനുമായും ഇടപെടുമ്പോള്‍ ഇതുവരെയുള്ള നയം തന്നെ അമേരിക്ക പിന്തുടരും. ഇരുവരെയും രണ്ട് വ്യത്യസ്ത രീതികളില്‍ ഞങ്ങള്‍ തുടര്‍ന്നും കാണും. അമേരിക്ക ആദ്യ എന്ന നയം മാത്രമേ ഞങ്ങള്‍ നോക്കുന്നുള്ളൂ, ഉദ്യോഗസ്ഥന്‍ തുടര്‍ന്ന് പറഞ്ഞു.

എന്നാല്‍, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ ഇടപെട്ടിരുന്നുവെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചു. ആ പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്ക ഇടപെട്ടിരുന്നു. അന്ന് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് പൂര്‍ണമായും കാര്യക്ഷമമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: US Deportation: കുടുംബത്തോട് യാത്ര പറയാന്‍ പോലും അനുവദിച്ചില്ല, 30 വര്‍ഷം യുഎസില്‍ കഴിഞ്ഞ 73കാരിയെ ഇന്ത്യയിലേക്ക് നാടുകടത്തി

അതേസമയം, പാകിസ്ഥാനുമായുള്ള ചര്‍ച്ചകളില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും തുടര്‍ന്നും വേണ്ടെന്നും ഇന്ത്യ എപ്പോഴും വാദിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ട്രംപിന്റെ സഹായം ചോദിച്ചിട്ടില്ലെന്നും രാജ്യം വ്യക്തമാക്കിയതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും