Donald Trump: ‘യാത്ര ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ല’; ട്രംപിന്റെ പാകിസ്ഥാന്‍ സന്ദര്‍ശന വാര്‍ത്ത തള്ളി വൈറ്റ് ഹൗസ്
Donald Trump Pakistan Visit Updates: ഇപ്പോള്‍ പാകിസ്ഥാനിലേക്കുള്ള യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഇതോടെ ജിയോ ന്യൂസും എഐര്‍വൈ ന്യൂസും തങ്ങളുടെ വാര്‍ത്തകള്‍ പിന്‍വലിക്കുകയായിരുന്നു. മാധ്യമങ്ങള്‍ ക്ഷമ ചോദിക്കുകയും ചെയ്തു.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത തള്ളി വൈറ്റ് ഹൗസ്. ട്രംപ് സെപ്റ്റംബറില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നു എന്നായിരുന്നു രാജ്യത്തെ രണ്ട് പ്രമുഖ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ വാര്‍ത്തകള്‍ പിന്‍വലിച്ചു.
ഇപ്പോള്‍ പാകിസ്ഥാനിലേക്കുള്ള യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഇതോടെ ജിയോ ന്യൂസും എഐര്‍വൈ ന്യൂസും തങ്ങളുടെ വാര്‍ത്തകള്‍ പിന്‍വലിക്കുകയായിരുന്നു. മാധ്യമങ്ങള്‍ ക്ഷമ ചോദിക്കുകയും ചെയ്തു.
സ്ഥിരീകരണമില്ലാത്ത വാര്‍ത്ത സംപ്രേഷണം ചെയ്തതിന് ജിയോ ന്യൂസ് തങ്ങളുടെ കാഴ്ചക്കാരോട് ക്ഷമ ചോദിക്കുന്നുവെന്ന് ജിയോ ന്യൂസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ വാര്‍ത്ത പിന്‍വലിച്ചതായി എആര്‍വൈ സീനിയര്‍ മാനേജ്‌മെന്റ് ഉദോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.




റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ട്രംപിന്റെ പാക് സന്ദര്‍ശനം സംബന്ധിച്ച് അറിവില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ട്രംപ് അതിന് ശേഷം ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ട്രംപിന്റെ സന്ദര്‍ശനം സാധ്യമാകുകയാണെങ്കില്‍ 2006ന് ശേഷം പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്റാകും അദ്ദേഹം. 2006 മാര്‍ച്ചില്‍ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് ആണ് അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയത്.