Donald Trump: സെപ്റ്റംബറില്‍ പാകിസ്ഥാനിലേക്ക് അത് കഴിഞ്ഞ് ഇന്ത്യ; ട്രംപ് ഇസ്ലാമാബാദിലേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ട്
Donald Trump To Visit Pakistan: രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. 2006 മാര്‍ച്ചില്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷാണ് അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക ചാനലുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബറില്‍ ട്രംപ് പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതിന് പിന്നാലെ ഇന്ത്യയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. 2006 മാര്‍ച്ചില്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷാണ് അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തനിക്ക് അറിയില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാല്‍ ചാനലുകള്‍ പുറത്തുവിട്ട വിവരം അനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും ട്രംപ് സന്ദര്‍ശിക്കും.




നേരത്തെ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രംപിന്റെ പാക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അസിം മുനീര്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ച കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളിലായിരുന്ന ഇറാനില്‍ അമേരിക്കയുടെ വ്യോമാക്രമണം. ഇത് പാകിസ്ഥാനില്‍ രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുകയും ചെയ്തു. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ം ലഘൂകരിക്കണമെന്ന് യോഗത്തില്‍ മുനീര്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
Also Read: Brazil’s Unfair Trading: ബ്രസീലിന്റെ ‘അന്യായമായ’ വ്യാപാരം; അന്വേഷണം പ്രഖ്യാപിച്ച് ട്രംപ്
പാകിസ്ഥാനില്‍ സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഒരു സൈനിക മേധാവിയെ വൈറ്റ് ഹൗസില്‍ ആദ്യമായാണ് സല്‍ക്കരിച്ചത്. ഈ കൂടിക്കാഴ്ചയും തുടര്‍ന്നുള്ള യുഎസ് ആക്രമണങ്ങളും പാകിസ്ഥാന്റെ നയതന്ത്ര സമീപനത്തിനെതിരെ വ്യാപകമായ വിമര്‍ശനത്തിന് വഴിവെച്ചു.