H-1B visa: ട്രംപ് നല്‍കിയ എട്ടിന്റെ പണി, എച്ച് 1 ബി വിസകള്‍ക്കുള്ള ഫീസ് പ്രാബല്യത്തില്‍

H-1B visa fees: എച്ച് 1 ബി വിസകള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഫീസ് പ്രാബല്യത്തില്‍. ട്രംപിന്റെ പുതിയ എച്ച്-1ബി വിസ നിയമം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തൊഴിലുടമകളെയും ബാധിച്ചേക്കാമെന്ന് യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ആശങ്ക പ്രകടിപ്പിച്ചു

H-1B visa: ട്രംപ് നല്‍കിയ എട്ടിന്റെ പണി, എച്ച് 1 ബി വിസകള്‍ക്കുള്ള ഫീസ് പ്രാബല്യത്തില്‍

ഡൊണാള്‍ഡ് ട്രംപ്‌

Published: 

22 Sep 2025 | 07:40 AM

വാഷിങ്ടണ്‍: എച്ച് 1 ബി വിസകള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഫീസ് പ്രാബല്യത്തില്‍. ഒരു ലക്ഷം ഡോളറാണ് ഫീസ് ചുമത്തിയത്. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. എന്നാല്‍ പുതിയ അപേക്ഷകരെ മാത്രമേ ഇത് ബാധിക്കൂവെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. പുതിയ വിസ നയം ടെക് രംഗത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഞായറാഴ്ച (സെപ്റ്റംബർ 21) അർദ്ധരാത്രി മുതലാണ് പുതിയ ഫീസ് നയം പ്രാബല്യത്തിലായത്. ഇതിന് മുമ്പ് നല്‍കിയ എച്ച് 1 ബി അപേക്ഷകളെ ഇത് ബാധിക്കില്ല.

“നിലവില്‍ എച്ച് 1 ബി വിസയുള്ളവര്‍ക്കും, അവര്‍ക്ക് യുഎസിലേക്ക് എത്തുന്നതിനും ഒരു ലക്ഷം ഡോളര്‍ ഈടാക്കില്ല. പുതിയ വിസകൾക്ക് മാത്രമേ ബാധകമാകൂ, പുതുക്കലുകൾക്ക് ബാധകമല്ല, നിലവിലുള്ള വിസ ഉടമകൾക്കും ബാധകമല്ല”-വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

Also Read: H-1B Visa: എച്ച്-1ബി വിസകൾക്ക് 88 ലക്ഷം രൂപ, ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

ആശങ്ക

ട്രംപിന്റെ പുതിയ എച്ച്-1ബി വിസ നിയമം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തൊഴിലുടമകളെയും ബാധിച്ചേക്കാമെന്ന് യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ആശങ്ക പ്രകടിപ്പിച്ചു. ഈ നീക്കം ഏറ്റവും കൂടുതലായി ബാധിക്കുന്നത് ഇന്ത്യക്കാരെയാകും. 2024-ൽ അംഗീകരിച്ച 3,99,395 എച്ച് 1ബി വിസകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കായിരുന്നു.

കരോലിൻ ലീവിറ്റ് പറഞ്ഞത്‌

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു