Hamas Attack: ഗാസയിലെ സാധാരണക്കാരെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നു; നടപടിയെടുക്കുമെന്ന് യുഎസ്
Hamas Planning Attacks in Gaza: ഹമാസിന്റെ നിരായുധീകരണം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ സാധ്യമായാല്‍ മാത്രമേ ഗാസയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് യുദ്ധം അവസാനിക്കൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഗാസയില്‍ നിന്നുള്ള ദൃശ്യം
വാഷിങ്ടണ്‍: ഗാസയിലെ സാധാരണക്കാരെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നതായി വിശ്വസനീയമായ റിപ്പോര്‍ട്ടുകളുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഹമാസിന്റെ ആക്രമണം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്നും യുഎസ് പറഞ്ഞു. ഹമാസ് ആക്രമണവുമായി മുന്നോട്ട് പോയാല്‍ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.
പലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരായ ആസൂത്രിത ആക്രമണം വെടിനിര്‍ത്തലിന്റെ ഗുരുതരമായ ലംഘനമായിരിക്കും. മധ്യസ്ഥയിലൂടെയുള്ള നടപടികളെ ഇത് ദുര്‍ബലപ്പെടുത്തും. ഹമാസ് ആക്രമണവുമായി മുന്നോട്ട് പോയാല്‍ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വെടിനിര്‍ത്തല്‍ നിലനിര്‍ത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയിലെ ജനങ്ങളെ കൊലപ്പെടുത്തുന്നത് ഹമാസ് തുടര്‍ന്നാല്‍, അത് കരാര്‍ ലംഘനമാണ്. ഇങ്ങനെ സംഭവിച്ചാല്‍ അവിടേക്കെത്തി അവരെ കൊലപ്പെടുത്തുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നേരത്തെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴി അറിയിച്ചിരുന്നു.
ഹമാസിന്റെ നിരായുധീകരണം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ സാധ്യമായാല്‍ മാത്രമേ ഗാസയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് യുദ്ധം അവസാനിക്കൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്.
Also Read: Donald Trump: ഗാസയിൽ രക്തച്ചൊരിച്ചിൽ തുടർന്നാൽ ‘കൊല്ലും’, ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്
രണ്ടാം ഘട്ടത്തില്‍, ഹമാസിനെ നിരായുധീകരിക്കുക അല്ലെങ്കില്‍ ഹമാസിന്റെ ആയുധങ്ങള്‍ നീക്കം ചെയ്ത ശേഷം ഗാസ മുനമ്പിനെ സൈനികവത്കരിക്കുക എന്നിവയെല്ലാം ഉള്‍പ്പെടുന്നു. അത് സാധിക്കുമ്പോള്‍, എളുപ്പത്തിലോ അല്ലെങ്കില്‍ കഠിനമായ രീതിയിലോ യുദ്ധം അവസാനിക്കുമെന്നും നെതന്യാഹു പറഞ്ഞു.