Anaconda Viral Video: ആമസോൺ നദിയിൽ വമ്പൻ അനാകോണ്ട; എഐ വിഡിയോയെന്നും അല്ലെന്നും സോഷ്യൽ മീഡിയ

Anaconda In Amazon Video: ആമസോൺ നദിയിലെ വമ്പൻ അനാകോണ്ട എന്ന പേരിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് എഐ വിഡിയോ ആണെന്നും അല്ലെന്നും സമൂഹമാധ്യമങ്ങളിൽ അവകാശവാദങ്ങളുയരുന്നുണ്ട്.

Anaconda Viral Video: ആമസോൺ നദിയിൽ വമ്പൻ അനാകോണ്ട; എഐ വിഡിയോയെന്നും അല്ലെന്നും സോഷ്യൽ മീഡിയ

വൈറൽ വിഡിയോ

Edited By: 

Abdul Basith | Updated On: 27 May 2025 | 01:46 PM

ആമസോൺ നദിയിൽ വമ്പൻ അനാകോണ്ടയെ കണ്ടെത്തിയെന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഈ വിഡിയോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും അതല്ല, അനാകോണ്ട ഒറിജിനലാണെന്നും സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞിരിക്കുകയാണ്.

ഒരു വമ്പൻ പാമ്പിൻ്റെ ആകാശദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വെള്ളത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന അനാകോണ്ടയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ പ്രചരിച്ചു. ചില യൂസർമാർ ഇത് ആമസോണിലെ ജൈവ വൈവിധ്യമാണെന്ന് അവകാശപ്പെടുമ്പോൾ മറ്റ് ചിലർ ഇത് എഐ വിഡിയോ ആണെന്നാണ് അവകാശപ്പെടുന്നത്. ഇതോടെ സോഷ്യൽ മീഡിയ രണ്ട് ചേരിയായി തിരിഞ്ഞിരിക്കുകയാണ്. വിഡിയോയുടെ സത്യാവസ്ഥ വ്യക്തമല്ല.

ഇത്ര കൃത്യമായി കാട്ടിൽ അനാകോണ്ടകളെ കണ്ടെത്തുക ഏറെക്കുടെ അസാധ്യമാണ്. ആമസോൺ മഴക്കാടുകളുടെ ഉൾപ്രദേശങ്ങളിലാണ് ഇവയുള്ളത്. പ്രായപൂർത്തിയായ ഒരു അനാകോണ്ടയ്ക്ക് 90 കിലോയിലധികം തൂക്കവും 20 അടിയിലധികം നീളവും ഉണ്ടാവും. കാഴ്ചയിൽ ഭീകരരാണെങ്കിലും അനാകോണ്ട അത്ര ഭീകരനല്ല. വിഷമില്ലാത്ത പാമ്പാണ് ഇത്. പെരുമ്പാമ്പിനെപ്പോലെ ഇരകളെ ചുറ്റിവരിഞ്ഞാണ് ഇവ കൊല്ലാറുള്ളത്. മനുഷ്യരെ ഇവർ ഒഴിവാക്കാറാണ് പതിവ്. സിനിമകളിലും കഥകളിലും കാണുന്നത് പോലെ ഇവ മനുഷ്യരെ വേട്ടയാടാറില്ല.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിലൊന്നാണ് അനാകോണ്ട. ഗ്രീൻ അനാകോണ്ടയാണ് അനാകോണ്ട കുടുംബത്തിലെ ഏറ്റവും വലിയ പാമ്പ്. ഭാരം പരിഗണിക്കുമ്പോൾ ഗ്രീൻ അനാകോണ്ടയാണ് ലോകത്തിലെ ഏറ്റവും വലിയ പാമ്പ്. നീളം പരിഗണിക്കുമ്പോൾ പെരുമ്പാമ്പിന് പിന്നിൽ രണ്ടാമതാണ് അനാകോണ്ട. ബ്രസീൽ, പെറു, ഗയാന തുടങ്ങിയ രാജ്യങ്ങളിലെ ചതുപ്പ് നിലങ്ങളിലും വനപ്രദേശങ്ങളിലുമാണ് ഇവയെ കാണാറുള്ളത്. കൂടുതൽ സമയവും ഇവ വെള്ളത്തിനടിയിലാണ് കഴിയുന്നത്. മരക്കൊമ്പുകളിൽ കിടക്കാറുണ്ട്. ഇരയെ പ്രതീക്ഷിച്ച് ജലപ്പരപ്പിലും ഇവയെ കാണാറുണ്ട്. ഒരുപ്രാവശ്യം 70ലധികം കുഞ്ഞുങ്ങളുണ്ടാവും. പാമ്പിൻ കുഞ്ഞിന് ഒരു മീറ്ററോളം നീളമാണ് ഉണ്ടാവുക.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ