Kuwait Liquor Tragedy: കുവൈത്തിലെ വ്യാജമദ്യ ദുരന്തം; കണ്ണൂര്‍ സ്വദേശി മരിച്ചു, 2 പേര്‍ പിടിയില്‍
Kannur Man Dies in Kuwait: , വ്യാജമദ്യം കുടിച്ച 63 പേര്‍ ചികിത്സ തേടിയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും വിവരമുണ്ട്. ബാക്കിയുള്ള ആളുകളുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

കുവൈത്തില്‍ മരിച്ച സച്ചിന്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ (31) ആണ് മരിച്ചത്. അഞ്ച് മലയാളികള്‍ കൂടി മരിച്ചിട്ടുണ്ടെന്നാണ് വിവരം. മരിച്ച 13 പേരില്‍ പത്തുപേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. മദ്യം വില്‍പന നടത്തിയ രണ്ട് ഏഷ്യക്കാരെ കുവൈത്ത് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ സ്വദേശിയായ സച്ചിന്‍ മൂന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. സച്ചിന്റെ മൃതദേഹം നാട്ടിലെത്തിക്കും. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മൃതദേഹം എട്ട് മണിയോടെ വീട്ടിലെത്തിക്കുമെന്നാണ് വിവരം.
അതേസമയം, വ്യാജമദ്യം കുടിച്ച 63 പേര്‍ ചികിത്സ തേടിയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും വിവരമുണ്ട്. ബാക്കിയുള്ള ആളുകളുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അഹ്‌മദിയ, ഫര്‍വാനിയ ഗവര്‍ണേറേറ്റുകളിലുള്ളവരാണഅ ദുരന്തത്തിനിരയായത്. ജിലീബ് അല്‍ ഷുയൂബ് ബ്ലോക്ക് നാലില്‍ നിന്നുമാണ് ഇവര്‍ മദ്യം വാങ്ങിച്ചത്.
കുവൈത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതാണ്. അതിനാല്‍ തന്നെ വ്യാജമദ്യം നിര്‍മിച്ച് വിതരണം ചെയ്തവരുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ച് വരികയാണ്. ഇവിടെ നിന്നും മദ്യം വാങ്ങിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് കുടിച്ചവര്‍ പോലും ആശുപത്രിയില്‍ എത്തിത്തുടങ്ങി.
Also Read: Kuwait Liquor Tragedy: കുവൈത്തിൽ വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 10 മരണമെന്ന് റിപ്പോർട്ട്
ലേബര്‍ ക്യാമ്പുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായത്. നേരത്തെയും കുവൈത്തില്‍ വ്യാജമദ്യ ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയില്‍ നടന്ന ദുരന്തത്തില്‍ രണ്ട് നേപ്പാള്‍ സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായി.