Oman: കമ്പനികളില്‍ 5 ശതമാനം ഭിന്നശേഷി ക്വാട്ട നിര്‍ബന്ധമാക്കി ഒമാന്‍

Oman Disability Employment: നഷ്ടപരിഹാരം, സ്ഥാനക്കയറ്റം, ജോലിസ്ഥലത്തെ പരിചരണം എന്നിവയില്‍ ഭിന്നശേഷിക്കാര്‍ യാതൊരുവിധത്തിലുള്ള വിവേചനവും നേരിടാന്‍ പാടുള്ളതല്ല.

Oman: കമ്പനികളില്‍ 5 ശതമാനം ഭിന്നശേഷി ക്വാട്ട നിര്‍ബന്ധമാക്കി ഒമാന്‍

പ്രതീകാത്മക ചിത്രം

Published: 

04 Nov 2025 07:51 AM

മസ്‌കറ്റ്: തൊഴില്‍ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒമാന്‍. തൊഴില്‍ മേഖലയില്‍ ഭിന്നശേഷി വിഭാഗത്തില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും അഞ്ച് ശതമാനം ഭിന്നശേഷി ക്വാട്ട രാജ്യം നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. അതോറിറ്റി നാമനിര്‍ദേശം ചെയ്യുന്ന യോഗ്യരായ ഭിന്നശേഷിക്കാര്‍ക്കാണ് അവസരം ലഭിക്കുക. ഭിന്നശേഷി ക്വാട്ടയില്‍ നിയമിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് മറ്റുള്ളവരെ പോലെ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും.

ഇക്കൂട്ടര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും കമ്പനികള്‍ ബാധ്യസ്ഥരാണ്. 40 ലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും നിയമം ബാധകമാക്കും. നഷ്ടപരിഹാരം, സ്ഥാനക്കയറ്റം, ജോലിസ്ഥലത്തെ പരിചരണം എന്നിവയില്‍ ഭിന്നശേഷിക്കാര്‍ യാതൊരുവിധത്തിലുള്ള വിവേചനവും നേരിടാന്‍ പാടുള്ളതല്ല.

ഭിന്നശേഷിക്കാരായ ആളുകളുടെ ഡാറ്റകള്‍ പരിശോധിച്ച്, സാമൂഹിക വികസന മന്ത്രാലയവുമായി ഏകോപിപിച്ച് ജോലി ചെയ്യുന്നയാളുകളെ അതോറിറ്റി രജിസ്റ്റര്‍ ചെയ്യണം. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം അവര്‍ക്ക് തുല്യ അവസരം ഉറപ്പാക്കുന്നതിനായാണ് ഈ നീക്കം. എല്ലാവര്‍ക്കും നീതി, അന്തസ് തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സമൂഹം വളര്‍ത്തിയെടുക്കുന്നതിനാണ് ഒമാന്‍ ഇതുവഴി ലക്ഷ്യമിടുന്നത്.

ഉംറ വിസ കാലാവധി കുറച്ചു

മനാമ: ഉംറ തീര്‍ത്ഥാടകരുടെ വിസ കാലാവധി കുറച്ചു. നേരത്തെ മൂന്ന് മാസം ലഭിച്ചിരുന്ന വിസ കാലാവധി ഇനി ഒരു മാസമേ ലഭിക്കുകയുള്ളൂ. വിസ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീര്‍ത്ഥാടകര്‍ സൗദിയിലെത്തണമെന്നാണ് പുതിയ നിയമം. അങ്ങനെ എത്താന്‍ സാധിക്കാത്തവരുടെ വിസ റദ്ദാക്കും.

Also Read: Umrah Visa: മൂന്നുമാസം ലഭിക്കില്ല; ഉംറ വിസ കാലാവധി വെട്ടിക്കുറച്ചു

എന്നാല്‍ രാജ്യത്ത് എത്തിയതിന് ശേഷമുള്ള താമസ കാലാവധിയില്‍ മാറ്റമില്ല. മൂന്ന് മാസം വരെ തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ തങ്ങാം. നേരത്തെ ഉംറ വിസ അനുവദിക്കുന്ന തീയതി മുതല്‍ മൂന്ന് മാസത്തേക്കായിരുന്നു വിസ. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും നടപടികള്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും