Venezuelan Plane Crash: വെനിസ്വേലയില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീണു; രണ്ട് മരണം
Airplane Accident Venezuela: പറന്നുയരാന്‍ സാധിക്കാതെ വിമാനം റണ്‍വേയില്‍ ഇടിച്ചുകയറി തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എയറോനോട്ടിക്‌സ്, അഗ്നിശമന സേനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ തീ നിയന്ത്രണ വിധേയമാക്കി.

അപകടത്തില്‍പ്പെട്ട വിമാനം
വെനിസ്വേല: വെനിസ്വേലയിലെ തച്ചിറ പാരമില്ലോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീണ് രണ്ട് മരണം. YV 1443 എന്ന വിമാനമാണ് തകര്‍ന്നുവീണത്. രണ്ട് ജീവനക്കാര്‍ മരിച്ചു. പ്രാദേശിക സമയം രാവിലെ 9.52 ഓടെയാണ് അപകടമുണ്ടായത്. വിമാനത്തിന് പറന്നുയരാന്‍ സാധിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പറന്നുയരാന്‍ സാധിക്കാതെ വിമാനം റണ്‍വേയില്‍ ഇടിച്ചുകയറി തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എയറോനോട്ടിക്‌സ്, അഗ്നിശമന സേനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ തീ നിയന്ത്രണ വിധേയമാക്കി. ഏജന്‍സി ജുണ്ട ഇന്‍വെസ്റ്റിഗഡോറ ആക്‌സിഡന്റ്‌സ് ഡി ഏവിയേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങള്‍
Dos personas murieron tras el accidente de una avioneta Piper PA-31T1 Cheyenne I, matrícula YV1443, que se estrelló este miércoles en el aeropuerto de Paramillo, en San Cristóbal, estado Táchira, Venezuela.
El siniestro ocurrió durante la maniobra de despegue pic.twitter.com/X0ziW08MiW
— Jorge Falcøn (@n_falc30168) October 23, 2025
അതേസമയം, അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനം പറക്കാന്‍ ശ്രമിക്കുകയും എന്നാല്‍ പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തം.
ടേക്ക് ഓഫ് റോളിനിടെ ടയര്‍ പൊട്ടിത്തെറിച്ചാകാം അപകടം സംഭവിച്ചതെന്ന പ്രാഥമിക നിഗമനവുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പുക ഉയരുന്നതും വീഡിയോയിലുണ്ട്.