PM Modi : നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്; നന്ദി അറിയിച്ച് മോദി
PM Narenda Modi Namibia Award : പ്രസിഡൻ്റിനും നമീബിയ സർക്കാരിനും നമീബിയയിലെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും, 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാൻ ഈ ബഹുമതി വിനയപൂർവ്വം സ്വീകരിക്കുന്നുവെന്നും പ്രധാനമന്ത്രി

Pm Narenda Modi
നമീബിയ: നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദി മോസ്റ്റ് ആൻഷ്യൻ്റ് വെൽവിച്ചിയ മിറാബിലിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. നമീബിയയുടെ സ്വാതന്ത്ര്യാനന്തരം 1995-ലാണ്, വിശിഷ്ട സേവനത്തിനും നേതൃത്വത്തിനുമുള്ള അംഗീകാരമായി ഈ അവാർഡ് സ്ഥാപിതമായത്. വെൽവിച്ചിയ മിറാബിലിസ് ലഭിച്ചതിൽ വളരെയധികം അഭിമാനം തോന്നുന്നുവെന്നും പ്രസിഡൻ്റിനും നമീബിയ സർക്കാരിനും നമീബിയയിലെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും, 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാൻ ഈ ബഹുമതി വിനയപൂർവ്വം സ്വീകരിക്കുന്നുവെന്നും പ്രധാനമന്ത്രി നന്ദി പ്രസംഗത്തിൽ പറഞ്ഞു.
നമീബിയയിൽ മാത്രം കാണപ്പെടുന്ന മരുഭൂമി സസ്യമായ വെൽവിറ്റ്ഷിയ മിറാബിലിസിന്റെ പേരിലാണ് പുരസ്കാരം അറിയപ്പെടുന്നത്, നമീബിയൻ ജനതയുടെ പ്രതിരോധശേഷി, ദീർഘായുസ്സ്, ചൈതന്യം എന്നിവയുടെ പ്രതീകമായാണ് ഇത് കരുതുന്നത്. പ്രധാനമന്ത്രിക്കുള്ള 27-ാമത്തെ അവാർഡും വിദേശ സന്ദർശനത്തിലെ നാലാമത്തെ അവാർഡും കൂടിയാണ്.
രാവിലെ, നമീബിയൻ പ്രസിഡൻ്റ് നെതുംബോ നന്ദി-നന്ദൈത്വയുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു, ഡിജിറ്റൽ സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണംവും ഉറപ്പു വരുത്തി.