Russia Ukraine Ceasefire: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ റഷ്യയും യുക്രെയ്‌നും ഉടന്‍ ആരംഭിക്കും: ട്രംപ്

Donald Trump About Russia Ukraine Ceasefire: ഭാവിയില്‍ സമാധാന കരാറിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ യുക്രെയ്‌നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് പുടിന്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ട്രംപിന് പുടിന്‍ നന്ദി അറിയിക്കുകയും ചെയ്തു.

Russia Ukraine Ceasefire: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ റഷ്യയും യുക്രെയ്‌നും ഉടന്‍ ആരംഭിക്കും: ട്രംപ്

ഡൊണാള്‍ഡ് ട്രംപ്.

Published: 

20 May 2025 08:01 AM

വാഷിങ്ടണ്‍: റഷ്യയും യുക്രെയ്‌നും ഉടന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ ഇരുരാജ്യങ്ങളും സ്വീകരിച്ചതായി ട്രംപ് അറിയിച്ചു.

പുടിനുമായി നടത്തിയ സംഭാഷണം വളരെ നന്നായി നടന്നുവെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. സമാധാനത്തിനുള്ള വ്യവസ്ഥകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

ഭാവിയില്‍ സമാധാന കരാറിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ യുക്രെയ്‌നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് പുടിന്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ട്രംപിന് പുടിന്‍ നന്ദി അറിയിക്കുകയും ചെയ്തു.

പുടിനുമായി സംസാരിച്ചതിന് പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ജര്‍മന്‍ ചാന്‍ലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സ്, ഫിന്‍ലന്റ് പ്രസിഡണ്ട് അലക്‌സാണ്ടര്‍ സ്റ്റബ് തുടങ്ങിയവരുമായും ട്രംപ് ഫോണില്‍ സംസാരിച്ചു.

Also Read: Indian Remittances US Tax: അമേരിക്കയുടെ ഈ തിരച്ചടിയിൽ ഇന്ത്യ പതറുമോ; ഇനി നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി

ഇതൊരു നിര്‍ണായക നിമിഷമാണെന്നാണ് സെലന്‍സ്‌കി പറഞ്ഞത്. ചര്‍ച്ചകളില്‍ നിന്ന് അകന്ന് നില്‍ക്കരുതെന്ന് സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതേസമയം, സമാധാന ചര്‍ച്ചകള്‍ എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 30 ദിവസത്തെ വെടിനിര്‍ത്തലിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശം പുടിന്‍ അംഗീകരിച്ചിരുന്നില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും