Narendra Modi: തമാശകള്‍ പറഞ്ഞ് പുടിനും മോദിയും ജിന്‍പിങും; മൂവരുടെയും രസകരമായ വീഡിയോ ഇതാ
Modi Xi Putin Shakehand Video: പ്രധാനമന്ത്രി ഈ രസകരമായ നിമിഷത്തിന്റെ ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക എക്‌സില്‍ അക്കൗണ്ടില്‍ പങ്കുവെച്ചു. പുടിനെ കാണുന്നത് എപ്പോഴും സന്തോഷകരമാണെന്നാണ് മോദി ദൃശ്യങ്ങള്‍ക്ക് താഴെ കുറിച്ചത്.

മോദി, പുടിന്‍, ഷി ജിന്‍പിങ്
ടിയാന്‍ജിന്‍: ചൈനയില്‍ വെച്ച് നടക്കുന്ന ഷാങ്ഹായ് ഉച്ചകോടി വേദിയില്‍ മൂന്ന് രാഷ്ട്രനേതാക്കളുടെ ഹസ്തദാനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള ഹസ്തദാനമാണ് കാഴ്ചക്കാരെയെല്ലാം കോരിതരിപ്പിച്ചത്. മോദിയെയും പുടിനെയും ഷി ജിന്‍പിങ് സ്വാഗതം ചെയ്തു. ഹസ്തദാനത്തിന് ശേഷം മൂവരും ആലിംഗനം ചെയ്യുകയുമുണ്ടായി.
പ്രധാനമന്ത്രി ഈ രസകരമായ നിമിഷത്തിന്റെ ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക എക്‌സ്
അക്കൗണ്ടില്‍ പങ്കുവെച്ചു. പുടിനെ കാണുന്നത് എപ്പോഴും സന്തോഷകരമാണെന്നാണ് മോദി ദൃശ്യങ്ങള്‍ക്ക് താഴെ കുറിച്ചത്. ഈ ദൃശ്യങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പുടിനുമായും ജിന്‍പിങുമായും മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. മനോഹരമായ ദൃശ്യങ്ങള്‍ കാണൂ…
സ്‌നേഹം പങ്കിട്ട് നേതാക്കള്‍
#WATCH | Prime Minister Narendra Modi, Chinese President Xi Jinping, Russian President Vladimir Putin, and other Heads of States/Heads of Governments pose for a group photograph at the Shanghai Cooperation Council (SCO) Summit in Tianjin, China.
(Source: DD News) pic.twitter.com/UftzXy6g3K
— ANI (@ANI) September 1, 2025