US Visa: യുഎസ് വിസയ്ക്ക് 15,000 ഡോളര്‍ വരെ ബോണ്ട്; ഇന്ത്യക്കാരും നല്‍കണോ?
US Visa New Rule: വിസ കാലാവധി കഴിഞ്ഞ്, ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ബി1 ബിസിനസ്, ബി2 ടൂറിസ്റ്റ് വിസകളില്‍ വന്നവര്‍ രാജ്യത്ത് തങ്ങുന്നത് തടയുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

പ്രതീകാത്മക ചിത്രം
യുഎസ് വിസയ്ക്ക് അപേക്ഷിക്കാന്‍ പോകുന്നവര്‍ക്ക് വന്‍ തിരിച്ചടി. യുഎസ് ബിസിനസ് വിസയ്ക്ക് അല്ലെങ്കില്‍ ടൂറിസ്റ്റ് വിസയ്ക്ക് 15,000 ഡോളര്‍ വരെ നല്‍കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇതോടെ യുഎസ് വിസകള്‍ അപേക്ഷകര്‍ക്ക് കനത്ത സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കും.
വിസ കാലാവധി കഴിഞ്ഞ്, ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ബി1 ബിസിനസ്, ബി2 ടൂറിസ്റ്റ് വിസകളില്‍ വന്നവര്‍ രാജ്യത്ത് തങ്ങുന്നത് തടയുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഓഗസ്റ്റ് 20 മുതല്‍ വിസ നല്‍കുന്നതിനോടൊപ്പം ബോണ്ട് എന്ന രീതിയില്‍ 15,000 ഡോളര്‍ വരെ അപേക്ഷര്‍ സമര്‍പ്പിക്കേണ്ടി വരുമെന്നാണ് വിവരം.
ഏറ്റവും കുറഞ്ഞ ബോണ്ട് 5,000 ഡോളറാണ്. യാത്രക്കാരന്‍ വിസ നിബന്ധനകള്‍ പാലിച്ചാല്‍ പണം തിരികെ നല്‍കും. എന്നാല്‍ അനുവദനീയമായ കാലയളവില്‍ കൂടുതല്‍ യുഎസില്‍ തങ്ങിയാല്‍ പണം പൂര്‍ണമായും നഷ്ടപ്പെടും. ചാഡ്, എറിത്രിയ, ഹെയ്തി, മ്യാന്‍മര്‍, യെമന്‍, ബുറുണ്ടി, ജിബൂട്ടി, ടോഗോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാകും ഇത് ബാധകമാകുന്നതെന്നാണ് വിവരം.
എന്നാല്‍ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരില്‍ കൂടുതല്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് കണ്ടെത്തിയ ശേഷം ആ രാജ്യക്കാര്‍ക്ക് ബോണ്ട് ഏര്‍പ്പെപ്പെടുത്തുകയാകും എന്നും വിവരമുണ്ട്. ഏതെല്ലാം രാജ്യക്കാര്‍ക്കാണ് ബോണ്ട് വരാന്‍ പോകുന്നതെന്ന കാര്യം യുഎസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.